ഗാ​ന്ധി സ്ക്വ​യ​ർ പൊ​തു ഇ​ട​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും സ​മ​രം
Friday, February 28, 2020 10:46 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ലെ ഗാ​ന്ധി സ്ക്വ​യ​ർ മാ​ന​വീ​യം വീ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ധ​ർ​ണ ന​ട​ത്തി​യ​ത്. ഗാ​ന്ധി സ്ക്വ​യ​ർ വീ​ണ്ടും വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ലേ​ലം​ചെ​യ്തു ന​ൽ​കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ഗാ​ന്ധി സ്ക്വ​യ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കു​വാ​നു​ള്ള ഇ​ട​മാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു​മു​ന്പി​ൽ ക​ഴി​ഞ്ഞ 12-ന് ​ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് അ​ട​ക്കം നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ലാ​ണ് അ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ വീ​ണ്ടും വാ​ഹ​ന പാ​ർ​ക്കിം​ഗി​നു​ള്ള ലേ​ല​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ നീ​ക്ക​മു​ണ്ടാ​യ​തോ​ടെ​യാ​ണ് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും പ്ര​തി​ഷേ​ധി​ച്ച​ത്.
ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ എ​ത്തി​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജി കെ. ​ഫി​ലി​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ഇ.​ജെ. ജോ​സ​ഫ്, എം.​സി. ബോ​ബ​ൻ, സ​ജി​ദാ​സ് മോ​ഹ​ൻ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, അ​നി ഇ​ല​വ​ന്തി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.