വി​ശ്വാ​സ പ്ര​ഖ്യാ​പ​ന ര​ഥ​റാ​ലി
Friday, February 28, 2020 10:46 PM IST
രാ​ജ​കു​മാ​രി: കോ​ത​മം​ഗ​ലം മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന റി​ലേ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രാ​ജ​കു​മാ​രി​യി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന ര​ഥ റാ​ലി ന​ട​ത്തി.
കോ​ത​മം​ഗ​ലം പ​ള്ളി​യും ബാ​ബ​യു​ടെ ക​ബ​റി​ട​വും പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന​വ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി​യും ബാ​വ​യു​ടെ ക​ബ​റി​ട​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടും ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചാ​ണ് ര​ഥ​റാ​ലി ന​ട​ത്തി​യ​ത്.
ബാ​വ​യു​ടെ ഛായാ​ചി​ത്ര​വും വ​ഹി​ച്ച് രാ​ജ​കു​മാ​രി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​റെ​ജി പാ​ല​ക്കാ​ട​ൻ, ഫാ. ​ഐ​സ​ക്ക് മേ​നോ​ത്തു​മാ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി

വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ ഡോ​ർ​ലാ​ൻ​ഡി​ൽ കു​ള​ത്തി​ൽ​നി​ന്നും വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. കു​മ​ളി വെ​ള്ളാ​രം​കു​ന്ന് അ​യ്യ​മ​ല​യി​ൽ ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡോ​ർ​ലാ​ൻ​ഡി​ലെ തോ​ട്ട​ത്തി​നു ന​ടു​വി​ലെ കു​ള​ത്തി​ൽ​നി​ന്നു​മാ​ണ് മ​ത്സ്യ​ത്തെ മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് മ​ത്സ്യം മോ​ഷ​ണം​പോ​യ​ത്.
ക​ന്പി​യും വ​ല​യും ഉ​പ​യോ​ഗി​ച്ച് കു​ളം സു​ര​ക്ഷി​ത​മാ​ക്കി​യി​രു​ന്ന​താ​ണ്. ഇ​തെ​ല്ലാം ത​ക​ർ​ത്താ​ണ് മ​ത്സ്യ​ത്തെ വ​ല​വീ​ശി​പ്പി​ടി​ച്ച​ത്. 50,000 രൂ​പ​യി​ലേ​റെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ജോ​സ​ഫ് പ​റ​ഞ്ഞു.
തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​വ​ർ​ഷ​മാ​ണ് കു​ള​ത്തി​ൽ​നി​ന്നും മ​ത്സ്യം മോ​ഷ​ണം പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ടു​ത്തി​ട​യാ​യി ഏ​ല​ക്കാ​യും കു​രു​മു​ള​കും മോ​ഷ​ണം പോ​കു​ന്നു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ത്സ്യ​വും മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ജോ​സ​ഫ് ഉ​പ്പു​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.