എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്
Friday, February 28, 2020 10:46 PM IST
എ​ഴു​കും​വ​യ​ൽ: വ​ലി​യ​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നു തു​ട​ക്ക​മാ​യ​താ​യി നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി അ​റി​യി​ച്ചു.
വ​ലി​യ​നോ​ന്പി​ലെ ആ​ദ്യ​ത്തെ വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്ന​ലെ നേ​രം പു​ല​രു​ന്ന​തി​നു മു​ന്പു​ത​ന്നെ ആ​രം​ഭി​ച്ച ഭ​ക്ത​ജ​ന പ്ര​വാ​ഹം രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. ഇ​ടു​ക്കി രൂ​പ​ത മാ​ർ എ​ഫ്രേം മൈ​ന​ർ സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട​യാ​യി എ​ത്തി ന​ട​ത്തി​യ മ​ല​ക​യ​റ്റ​ത്തി​ന് രൂ​പ​ത റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, വൈ​സ് റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
രാ​വി​ലെ 9.45-ന് ​മ​ല​യ​ടി​വാ​ര​ത്തു​ള്ള ടൗ​ണ്‍ ക​പ്പേ​ള​യി​ൽ നി​ന്നാ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി​യി​ലും മ​ല​മു​ക​ളി​ലെ തീ​ർ​ഥാ​ട​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
കു​രി​ശു​മ​ല​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​ത്തി​നും പൊ​ന്നാ​മ​ല പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ന​ടൂ​പ്പ​റ​ന്പി​ലും വൈ​കു​ന്നേ​രം ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ചെ​ന്പ​ക​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി അ​സി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ലും നേ​തൃ​ത്വം​ന​ൽ​കി.
വ​ലി​യ​നോ​ന്പി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​യി​ലും കു​രി​ശു​മ​ല ക​യ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ദു:​ഖ​വെ​ള്ളി​യാ​ഴ്ച ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ലേ​ക്ക് കെ ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ൾ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും തീ​ർ​ഥാ​ട​ക ദേ​വാ​ല​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.