രോ​ഗീ​പ​രി​പാ​ല​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ 8,72,000 രൂ​പ വി​ത​ര​ണം​ചെ​യ്ത ു
Friday, February 28, 2020 10:46 PM IST
ക​ട്ട​പ്പ​ന: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ðക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ മാ​തൃ​ക​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ട്ട​പ്പ​ന ഫെ​സ്റ്റി​ൽð ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ച 8,72,000 രൂ​പ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള കി​ഡ്നി, കാ​ൻ​സ​ർ, ഹൃ​ദ​യ രോ​ഗി​ക​ൾ​ക്കും തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ 20 പേ​ർ​ക്കു​മാ​യി ന​ഗ​ര​സ​ഭാ ഹാ​ളി​ൽð കൂ​ടി​യ യോ​ഗ​ത്തി​ൽð​വി​ത​ര​ണം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫെ​സ്റ്റ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​ർ​ന്നു​ന​ൽ​കി​യ​തോ​ടൊ​പ്പം ഇ​തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ഫെ​സ്റ്റ് ന​ട​ത്തി​യ​ത്. 16 കു​ടും​ബ​ങ്ങ​ളി​ലാ​യി 22 കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി​യും 370 കു​ടും​ബ​ങ്ങ​ളി​ൽð​പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണ​വും ന​ൽ​കു​ന്നു​ണ്ട്. പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സം മു​ൻ​നി​ർ​ത്തി 170 കി​ട​പ്പു​രോ​ഗി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു അ​ഞ്ചു​രു​ളി​യി​ൽ സ്നേ​ഹ​സ​പ​ർ​ശം കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.