സ​മ​ഗ്ര കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ യ​ജ്ഞം
Friday, February 28, 2020 10:46 PM IST
രാ​ജാ​ക്കാ​ട്: സ​മ​ഗ്ര കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ യ​ജ്ഞ​ത്തി​ന് രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ നി​ർ​വ​ഹി​ച്ചു. രാ​ജാ​ക്കാ​ട് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സി.​ജി. സി​ബി​ക്ക് വാ​ക്സി​ൻ കി​റ്റ് കൈ​മാ​റി. വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ​സ​ണ്‍ ബി​ന്ദു സ​തീ​ശ​ൻ, ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ർ​പേ​ഴ​സ​ണ്‍ ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. ബി​ന്ദു, സു​ഭാ​ഷ്, ആ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ച് 23 വ​രെ​യാ​ണ് വീ​ടു​ക​ളി​ലെ​ത്തി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്.
മൂ​ന്നു​മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കി​ട​രി​ക​ൾ​ക്കും പ​ശു​ക്ക​ൾ​ക്കും എ​രു​മ​ക​ൾ​ക്കു​മാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം.