വി​ശ്വാ​സ​ജ്വാ​ല തെ​ളി​ച്ച് മ​ലേ​ക്കു​രി​ശി​ലേ​ക്ക് തീ​ർ​ത്ഥാ​ട​നം
Friday, February 28, 2020 10:46 PM IST
മൂ​വാ​റ്റു​പു​ഴ:​വ​ലി​യ നോ​ന്പി​ന്‍റെ ആ​ത്മ​ചൈ​ത​ന്യ​വു​മാ​യി കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ര​ക്കു​ഴ മ​ലേ​ക്കു​രി​ശി​ലേ​ക്ക് ന​ട​ത്തി​യ കാ​ൽ​ന​ട തീ​ർ​ത്ഥാ​ട​ന​ത്തി​ൽ ആ​യി​ര​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്നു.​കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ലി​യ നോ​ന്പി​ലെ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തീ​ർ​ത്ഥ​യാ​ത്ര അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.​

മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നു​മാ​ണ് തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച​ത്.​തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് പ​ള്ളി​യി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് വി​കാ​രി ഫാ.​പോ​ൾ നെ​ടു​ന്പു​റം നേ​തൃ​ത്വം ന​ൽ​കി.​ഈ​ശോ​യു​ടെ കാ​ൽ​വ​രി​യാ​ത്ര​യെ അ​നു​സ്മ​രി​ച്ച് മ​ര​ക്കു​രി​ശേ​ന്തി,ജ​പ​മാ​ല ചൊ​ല്ലി ന​ട​ത്തി​യ കാ​ൽ​ന​ട തീ​ർ​ത്ഥ​യാ​ത്ര​യി​ൽ വൈ​ദി​ക​രും,സ​ന്യ​സ്ത​രും,രൂ​പ​ത​യി​ലെ വി​വി​ധ ഭ​ക്ത സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കാ​ളി​ക​ളാ​യി.​തീ​ർ​ത്ഥാ​ട​നം മ​ലേ​ക്കു​രി​ശ് പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്ക് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​തു​ട​ർ​ന്നു നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ന്നു.​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​രാ​യ മോ​ണ്‍.​ജോ​ർ​ജ് ഓ​ലി​യ​പ്പു​റം,മോ​ണ്‍.​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, മോ​ണ്‍.​ഫ്രാ​ൻ​സി​സ്കീ​ര​ന്പാ​റ,രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ജോ​സ് പു​ല്ലോ​പ്പി​ള്ളി​ൽ,പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ജോ​സ് കു​ഴി​ക​ണ്ണി​യി​ൽ,ഫാ.​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ,ഫാ.​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ,ഫാ.​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് തു​ട​ങ്ങി​യ​വ​ർ തീ​ർ​ഥാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.