എ​യ്ഡ​ഡ് മേ​ഖ​ല​യെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ട് തി​രു​ത്ത​ണം- ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Friday, February 28, 2020 10:44 PM IST
തൊ​ടു​പു​ഴ: എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, 2016 മു​ത​ലു​ള്ള അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഹൈ​സ്കൂ​ൾ ഹ​യ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ത​മം​ഗ​ലം രൂ​പ​ത ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
യോ​ഗം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു .
കോ​ർ​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ. സ്റ്റാ​ൻ​ലി കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൊ​തു സ​മൂ​ഹ​ത്തി​ൽ അ​വ​ഹേ​ളി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ വ​ഹി​ച്ച പ​ങ്ക് വി​സ്മ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു പ്ര​മേ​യാ​വ​ത​ര​ണം ന​ട​ത്തി.
ടൗ​ണ്‍ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജി​യോ ത​ടി​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗി​ൽ​ഡ് സെ​ക്ര​ട്ട​റി അ​നീ​ഷ് ജോ​ർ​ജ്, ബി​സോ​യി മാ​ത്യു, അ​നി​ൽ എം. ​ജോ​ർ​ജ്, ജി​യോ സ്ക​റി​യ, ദീ​പ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.