ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ
Friday, February 28, 2020 10:44 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ളേ​ജി​ലെ സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ ന​ട​ത്തി. ഗാ​ന്ധി​യ​ൻ സാ​ന്പ​ത്തി​ക ശാ​സ്ത ന​യ​ങ്ങ​ളും സു​സ്ഥി​ര വി​ക​സ​ന​വും ആ​ധു​നി​ക ലോ​ക​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യി​ല പോ​ർ​ട്ട്‌ലാ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം പ്ര​ഫ. മൈ​ക്കി​ൾ വാ​റ​ൻ​സ​ൻ​ലെ​റ്റ്ന​ർ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം രൂ​പ​ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സാ​ന്പ​ത്തി​ക ശാ​സ്ത്രം അ​സി പ്ര​ഫ. ഇ​മ്മാ​നു​വ​ൽ തോ​മ​സ് കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ലോ​ക​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് , ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, വ​കു​പ്പ് മേ​ധാ​വി ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സേ​വ്യ​ർ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കാ​ളി​യാ​ർ: എ​സ്റ്റേ​റ്റ് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക് വ​ണ്ട​മ​റ്റം മു​ത​ൽ കാ​ളി​യാ​ർ പാ​ലം വ​രെ റോ​ഡി​ൽ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും കാ​ളി​യാ​റി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ന്നം - തെ​ന്ന​ത്തൂ​ർ വ​ഴി തി​രി​ഞ്ഞു​പോ​ക​ണം.