കാ​ഞ്ഞാ​ർ - പു​ള്ളി​ക്കാ​നം റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണം: ഡീ​ൻ
Friday, February 28, 2020 10:44 PM IST
തൊ​ടു​പു​ഴ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കാ​ഞ്ഞാ​ർ - പു​ള്ളി​ക്കാ​നം റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ട് പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പീ​രു​മേ​ട്, വാ​ഗ​മ​ണ്‍, ഏ​ല​പ്പാ​റ പ്ര​ദേ​ങ്ങ​ളെ തൊ​ടു​പു​ഴ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തും വി​നോ​ദ സ​ഞ്ചാ​ര​രം​ഗ​ത്ത് പ്രാ​ധാ​ന്യ മു​ള്ള​തു​മാ​യ ഈ ​റോ​ഡ് സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ട് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ എം​പി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ പു​തി​യ 10 റോ​ഡു​ക​ൾ സി​ആ​ർ​എ​ഫി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി എം​പി അ​റി​യി​ച്ചു. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ദ്ധ​തി സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി നേ​ര​ത്തെ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിൈ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു.