ന​വ​മാ​ധ്യ​മ​ങ്ങ​ളോ​ട് ‘നോ ​പ​റ​ഞ്ഞ് ’ ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി
Friday, February 28, 2020 10:44 PM IST
തൊ​ടു​പു​ഴ: ന​വ മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​ൽ നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു വ്യ​ത്യ​സ്ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി രം​ഗ​ത്ത്.​
ന​വ​മാ​ധ്യ​മ​ര​ഹി​ത വാ​രാ​ഘോ​ഷ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പി​ള്ളി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​പ്രി​ൻ​സി​പ്പ​ൽ,അ​ധ്യാ​പ​ക​ർ,വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രും ഒ​രാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഗെ​യി​മു​ക​ളി​ൽ​നി​ന്നും സ​ന്പൂ​ർ​ണ​മാ​യി വി​ട്ടു​നി​ൽ​ക്കും.​ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​ക്ക് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.​ന​വ​മാ​ധ്യ​മ​ങ്ങ​ളെ ആ​രോ​ഗ്യ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നും അ​വ​യു​ടെ ദു​രു​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ദൃ​ഢ​മാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.​
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ര​ണ്ടി​ന് രാ​വി​ലെ 8.45നു ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്പി സാ​ബു മാ​ത്യു നി​ർ​വ​ഹി​ക്കും.​പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നു സോ​ഷ്യ​ൽ​മീ​ഡി​യ അ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡി​ലീ​റ്റ് ചെ​യ്താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത്.​ന​വ​മാ​ധ്യ​മ​ര​ഹി​ത വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ,ല​ഘു​ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തും.
​ആ​റി​നു വൈ​കു​ന്നേ​രം സ​മാ​പ​ന​സ​മ്മേ​ള​ന​വും ന​ട​ക്കും.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ളാ​യ റി​ജോ പ​യ​സ്, ര​മ്യാ​ശോ​ഭ​ൻ,അ​ധ്യാ​പ​ക​രാ​യ ദീ​പ,വ​ന്ദ​ന,ജോ​സ്മി​ൻ,റോ​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.