വാ​ഗ​മ​ണ്‍ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Friday, February 28, 2020 10:44 PM IST
തൊ​ടു​പു​ഴ : ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ വാ​ഗ​മ​ണ്‍ - കൈ​ത​പ്പ​താ​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം​പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക.് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ ഉ​റ​പ്പ് കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് മു​ത​ൽ 15 സെ​ന്‍റ് വ​രെ പ​ട്ട​യം ഇ​ല്ലാ​ത്ത ഭൂ​മി​യി​ലാ​ണ് ഇ​വി​ടെ​യു​ള്ള 150 ഓ​ളം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. കു​ളി​ക്കാ​നും ന​ന​യ്ക്കാ​നും വെ​ള്ളം വേ​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്ക​ണം. 17 വ​ർ​ഷം മു​ന്പ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി നി​ർ​മി​ച്ച കു​ളം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. 2018ൽ 7.90 ​ല​ക്ഷം മു​ട​ക്കി കു​ളം വൃ​ത്തി​യാ​ക്കി മോ​ട്ടോ​ർ ഷെ​ഡ് ന​വീ​ക​രി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. വാ​ഗ​മ​ണ്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ 90 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ളം ശു​ചീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രും ക​രാ​റു​കാ​രും ത​ർ​ക്ക​ത്തി​ലാ​യി. 2020 ഫെ​ബ്രു​വ​രി​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ക​രാ​റു​കാ​ര​ൻ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​സ്തു​ത ഉ​റ​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ർ​ശം ന​ൽ​കി. കൈ​ത​പ്പ​താ​ൽ സ്വ​ദേ​ശി എ​ൽ. യേ​ശു​ദാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.