പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, February 28, 2020 10:41 PM IST
ഇ​ടു​ക്കി: ആ​രോ​ഗ്യ​ജാ​ഗ്ര​ത - 2020 പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ക​ർ​മ​പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​റു​തോ​ണി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ സ്വാ​ഗ​തം പ​റ​യും. വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നും അ​വ​മൂ​ല​മു​ള്ള മ​ര​ണം കു​റ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും കു​ടും​ബ​ശ്രീ, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യി​യു​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.