റി​സോ​ർ​ട്ടിൽ യു​വ​തി​ക്കു​നേ​രെ പീ​ഡ​ന​ശ്ര​മം; ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Friday, February 28, 2020 10:41 PM IST
പീ​രു​മേ​ട്: റി​സോ​ർ​ട്ടി​ൽ യു​വ​തി​ക്കു​നേ​രെ പീ​ഡ​ന​ശ്ര​മം. ജീ​വ​ന​ക്കാ​ര​നാ​യ ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി ജോ​മോ​നെ (29) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പീ​രു​മേ​ട്ടി​ൽ സ്വ​കാ​ര്യ കോ​ഴ്സി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. സ്ഥി​ര​മാ​യി ക്ലാ​സ് ന​ട​ക്കു​ന്ന സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി യു​വ​തി രാ​ത്രി ഒ​ന്പ​തി​നു മു​റി​യെ​ടു​ത്തു. രാ​ത്രി​യി​ൽ റൂ​മി​ലെ​ത്തി​യ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​ൻ ജോ​മോ​ൻ യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.
പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത യു​വ​തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി സ​മീ​പ​ത്തെ ഹോ​സ്റ്റ​ലി​ലെ​ത്തി. ഈ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പീ​രു​മേ​ട് മ​ജി​സ്ട്രേ​റ്റ് പെ​ണ്‍​കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം പീ​രു​മേ​ട് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​നെ റി​സോ​ർ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡു​ചെ​യ്തു .