കോ​ട​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Friday, February 28, 2020 10:41 PM IST
ചെ​റു​തോ​ണി: എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലൂ​ടെ ജി​ല്ല​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​മെ​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ മോ​ഹ​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ഇ​ല്ലാ​താ​യ​തെ​ന്നും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പി​ന് 22.08.2019-ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ ആ​വ​ശ്യം ശ​രി​വയ്ക്കു​ന്ന​താ​ണ് കോ​ട​തി ഉ​ത്ത​ര​വെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നാ​ർ പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ മു​ഴു​വ​ൻ 1500 ച​തു​ര​ശ്ര അ​ടി​യി​ല​ധി​ക​മു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ച്ച് ആ​ദ്യം ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും പ്ര​ക്ഷോ​ഭ​ങ്ങ​ളെ​തു​ട​ർ​ന്ന് നി​ർ​മാ​ണ നി​രോ​ധ​നം എ​ട്ടു വി​ല്ലേ​ജു​ക​ളി​ലേ​ക്ക് ഒ​തു​ക്കി ഭേ​ദ​ഗ​തി ഉ​ത്ത​ര​വും ഇ​റ​ക്കു​ക​യാ​യി​രു​ന്നു.
1964 റൂ​ൾ പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ ഓ​രേ മാ​ന​ദ​ണ്ഡ​മാ​ണു​ള്ള​തെ​ന്നും മൂ​ന്നാ​ർ പ്ര​ദേ​ശ​ത്തി​നു മാ​ത്ര​മാ​യി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ക​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ കേ​ര​ള​ത്തി​നു മു​ഴു​വ​ൻ ബാ​ധ​ക​മാ​ക്കേ​ണ്ടി​വ​രു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ​റ​ഞ്ഞി​രു​ന്നു.
ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ജ​ന​ങ്ങ​ൾ നീ​തി​ക്കാ​യി കോ​ട​തി​യി​ൽ പോ​കേ​ണ്ടി​വ​ന്ന​ത്. കേ​ര​ളം മു​ഴു​വ​ൻ നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ അ​തി​നു ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ഉ​ത്ത​ര​വി​ലെ ക​ള്ള​ക്ക​ളി വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
മൂ​ന്നാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യ ഭൂ​മി​യി​ൽ നി​യ​മാ​നു​സൃ​തം നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഇ​ഷ്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ​ഴു​തു​ക​ൾ അ​ട​ങ്ങി​യ ഭേ​ദ​ഗ​തി ഉ​ത്ത​ര​വാ​ണ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​നെ​തി​രേ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലി​ന്‍റെ​യും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നി​ര​ന്ത​ര സ​മ​ര​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ മൗ​നം ഇ​വ​ർ​ക്കു​പ​റ്റി​യ അ​ബ​ദ്ധ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീറ​ണാ​കു​ന്നേ​ൽ, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ണ്‍ വ​ർ​ക്കി, എം.​എം. മാ​ത്യു, സ​ണ്‍​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.