യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം
Friday, February 28, 2020 10:41 PM IST
കോ​ട്ട​യം: നാ​ലുവ​ർ​ഷം മു​ൻ​പ് നാ​ഗ​ന്പ​ട​ത്ത് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തിക്കു ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം. കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും, മ​റ്റു ര​ണ്ടു വ​കു​പ്പു​ക​ളി​ലാ​യി ഏ​ഴും അ​ഞ്ചുവ​ർ​ഷവും ക​ഠി​ന​ത​ട​വു​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഫ​ല​ത്തി​ൽ ഇ​ത് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്ത​മാ​യി മാ​റും. അ​യ​ർ​ക്കു​ന്നം അ​മ​യ​ന്നൂ​ർ മ​ഹാ​ത്മാ​കോ​ള​നി​യി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ രാ​ജേ​ഷി​നെ (40) ത​ല​യ്ക്കടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഇ​ടു​ക്കി രാ​ജാ​ക്കാ​ട് പൊ​ൻ​മു​ടി ക​ള​പ്പു​ര​യ്ക്ക​ൽ ജോ​മോ​നെ (29)യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നാ​ല് ജ​ഡ്ജി വി.​ബി. സു​ജ​യ​മ്മ ശി​ക്ഷി​ച്ച​ത്. 2015 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ത​ങ്ക​ച്ച​നെ ജോ​മോ​ൻ ക​ല്ലി​നി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ഈ​സ്റ്റ് സി​ഐ ആ​യി​രു​ന്ന എ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഐ​പി​സി 302 പ്ര​കാ​രം കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര​ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ. പി​ഴ അ​ടച്ചില്ലെങ്കി​ൽ ആ​റു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഐ​പി​സി 392 പ്ര​കാ​രം മോ​ഷ​ണ​ത്തി​ന് അ​ഞ്ചുവ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചുമാ​സം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഐ​പി​സി 397 പ്ര​കാ​രം മോ​ഷ​ണ​ത്തി​നു ഏ​ഴുവ​ർ​ഷം ക​ഠി​നത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. കേ​സി​ൽ 23 സാ​ക്ഷി​ക​ളും, 29 പ്ര​മാ​ണ​ങ്ങ​ളും പ​ത്ത് തൊ​ണ്ടി മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഗി​രി​ജാ ബി​ജു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ന്‍റെ വി​ചാ​ര​ണ​യു​ടെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ ത​ന്നെ പ്ര​തി ജോ​മോ​ൻ അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു. കേ​സി​ന്‍റെ വി​ധി പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന ദി​വ​സം വി​ല​ങ്ങ് അ​ണി​യാ​ൻ വി​സ​മ്മ​തി​ച്ച പ്ര​തി, ജ​യി​ലി​ൽ​നി​ന്നും ഇ​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. വി​ചാ​ര​ണ മു​ട​ങ്ങി​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ​യും പ്ര​ശ്ന​മു​ണ്ടാ​ക്കി​യ പ്ര​തി​യെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണു കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. കേ​സി​ൽ ശി​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് ജോ​മോ​നെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു അ​യ​ച്ചെ​ങ്കി​ലും, വി​യ്യൂ​രി​ലേ​ക്കു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി. പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​യാ​ളെ കൊ​ണ്ടുപോ​യ​ത്.