തൊ​ഴി​ലു​റ​പ്പ് ജി​ഐ​എ​സ് പ​ദ്ധ​തി: ഇ​ടു​ക്കി ജി​ല്ല ഒ​ന്നാ​മ​ത്
Thursday, February 27, 2020 10:51 PM IST
ഇ​ടു​ക്കി: തൊ​ഴി​ലു​റ​പ്പി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളു​ടെ ജി​ഐ​എ​സ് വി​വ​ര​ശേ​ഖ​ര​ണ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​ടു​ക്കി ജി​ല്ല സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി.
മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കൂ​ടു​ത​ൽ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും ജി​ഐ​എ​സ് (ജി​യോ​ഗ്രാ​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം) സ​ർ​വേ വ​ഴി ക​ണ്ടെ​ത്തു​ക​യാ​ണ്. ഇ​തി​ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് എ​ന്യു​മ​റേ​റ്റ​ർ​മാ​ർ ഉ​പ​യോ​ഗി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത മൂ​ന്നു​മു​ത​ൽ അ​ഞ്ചു വ​ർ​ഷ കാ​ല​യ​ള​വി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വ​ർ​ത്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ടം സം​സ്ഥാ​ന​ത്ത് 100 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജി​ഐ​എ​സ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നും ഇ​ര​ട്ട​യാ​ർ, കൊ​ക്ക​യാ​ർ, വ​ണ്ണ​പ്പു​റം, വെ​ള്ളി​യാ​മ​റ്റം, ക​ഞ്ഞി​ക്കു​ഴി, പ​ള്ളി​വാ​സ​ൽ, മാ​ങ്കു​ളം, രാ​ജ​കു​മാ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ട​ത്.