ഭൂ​മി​യു​ടെ ന്യാ​യ​വി​ല തോ​ന്നും​പ​ടി; ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ൽ വ​ൻ വ​ർ​ധ​ന
Thursday, February 27, 2020 10:48 PM IST
തൊ​ടു​പു​ഴ: ഭൂ​മി​യു​ടെ ന്യാ​യ​വി​ല പ​ല മേ​ഖ​ല​യി​ലും റ​വ​ന്യു വ​കു​പ്പ് നി​ജ​പ്പെ​ടു​ത്തി​യ​ത് ശ​രി​യാ​യ മാ​ന​ദ​ണ്ഡ​മി​ല്ലാ​തെ​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. ഭൂ​മി​യു​ടെ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ഫീ​സി​ന​ത്തി​ൽ വ​ൻ തു​ക അ​ട​യ്ക്കേ​ണ്ടി​വ​രു​ന്ന​ത് ക്ര​യ​വി​ക്ര​യം ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.
ഒ​രേ സ്ഥ​ല​ത്തു​ത​ന്നെ പ​ല രീ​തി​യി​ൽ സ​ർ​ക്കാ​ർ വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി വ​ൻ തു​ക സ​ർ​ക്കാ​രി​ലേ​ക്ക് നി​കു​തി​യാ​യി അ​ട​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. പ​ല സ്ഥ​ല​ത്തും ഭൂ​മി​ക്ക് നി​ല​വി​ലു​ള്ള മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ പ​തി​ൻ​മ​ട​ങ്ങാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മ​തി​പ്പു​വി​ല. ഇ​ത​നു​സ​രി​ച്ചാ​ണ് ഭൂ​മി ക്ര​യ​വി​ക്ര​യ​ത്തി​ന് വ​ലി​യ തു​ക ജ​ന​ങ്ങ​ൾ നി​കു​തി​യി​ന​ത്തി​ൽ അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്. തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ൽ പ​ല സ​ർ​വേ ന​ന്പ​രു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല റ​വ​ന്യു വ​കു​പ്പ് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ തു​ക​യ്ക്കു​ള്ള ക്ര​യ​വി​ക്ര​യ​ത്തി​നു​പോ​ലും ല​ക്ഷ​ങ്ങ​ൾ ഫീ​സി​ന​ത്തി​ൽ അ​ട​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
പ​ത്തു​വ​ർ​ഷം മു​ൻ​പാ​ണ് വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി​യു​ടെ ന്യാ​യ​വി​ല സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​ത്. സ്റ്റേ​റ്റ് ഹൈ​വേ, പി​ഡ​ബ്ല്യു​ഡി റോ​ഡ്, പ​ഞ്ചാ​യ​ത്ത് റോ​ഡ്, മു​നി​സി​പ്പ​ൽ ഏ​രി​യ, ടൗ​ണ്‍​ഷി​പ്പ് തു​ട​ങ്ങി​യ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ള്ള മേ​ഖ​ല​യാ​ണെ​ങ്കി​ൽ ഉ​യ​ർ​ന്ന വി​ല​യാ​ണ് നി​ശ്ച​യി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യാ​ണെ​ങ്കി​ൽ മ​തി​പ്പു​വി​ല​യി​ൽ കു​റ​വു വ​രും. എ​ന്നാ​ൽ പ്ര​ധാ​ന പാ​ത​യോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന ഭൂ​മി​യാ​ണെ​ങ്കി​ൽ മ​തി​പ്പു വി​ല ഉ​യ​രും. ഇ​ക്കാ​ര്യ​ത്തി​ൽ ന്യാ​യ​വി​ല നി​ശ്ച​യി​ച്ച​തി​ൽ ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നാ​ണ് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം. കാ​ര​ണം വാ​ഹ​ന​മെ​ത്താ​ത്ത മ​ല​യോ​ര മേ​ഖ​ല​യി​ൽ​പോ​ലും ഉ​യ​ർ​ന്ന വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
പ​ല​രും നി​ല​വി​ലു​ള്ള മ​തി​പ്പു വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി വി​ൽ​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്ത് ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ചെ​ല്ലു​ന്പോ​ഴാ​ണ് ര​ജി​ട്രേ​ഷ​ൻ ഫീ​സ് കു​ത്ത​നെ ഉ​യ​ർ​ന്ന​താ​യി അ​റി​യു​ന്ന​ത്. പ​ത്തു​വ​ർ​ഷം മു​ൻ​പ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ന്യാ​യ​വി​ല പി​ന്നീ​ട് ഓ​രോ​വ​ർ​ഷ​വും പ​ടി​പ​ടി​യാ​യി വ​ർ​ധി​ച്ചു. അ​ന്നു നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ വി​ല​യേ​ക്കാ​ൾ 81.5 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​തി​നോ​ട​കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ഭൂ​മി​യു​ടെ ന്യാ​യ​വി​ല സം​ബ​ന്ധി​ച്ച് പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഭൂ​മി​യു​ടെ മ​തി​പ്പു വി​ല​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കു​മെ​ങ്കി​ലും വ​ർ​ധി​ച്ച വി​ല കു​റ​യാ​നി​ട​യി​ല്ല. വ​രു​ന്ന ഏ​പ്രി​ലി​ൽ വീ​ണ്ടും പു​ന​ർ​നി​ർ​ണ​യ​വും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഘ​ട​ന​യി​ൽ മാ​റ്റ​വു​മു​ണ്ടാ​കും.
എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ന്യാ​യ വി​ല സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് ആ​ർ​ഡി​ഒ​യെ സ​മീ​പി​ക്കാ​മെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ആ​ർ​ഡി​ഒ​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യാ​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വി​ല കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ ന​ൽ​കി നി​കു​തി​യി​ൽ ഇ​ള​വ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ഭൂ​മി​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ മ​തി​പ്പു​വി​ല​യി​ൽ ഇ​ള​വു ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ അ​ടു​ത്ത പു​ന​ർ നി​ർ​ണ​യ​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി​ക്ക് ഇ​ള​വു ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തി​നോ​ട​കം ശ​ക്ത​മാ​യി​ട്ടു​ണ്ട്.