ആ​ര​ക്കു​ഴ മ​ലേ​ക്കു​രി​ശി​ലേ​ക്ക് ഇ​ന്ന് കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര
Thursday, February 27, 2020 10:48 PM IST
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ പു​രാ​ത​ന​വും ച​രി​ത്ര​പ്ര​സി​ദ്ധ​വു​മാ​യ ആ​ര​ക്കു​ഴ മ​ലേ​ക്കു​രി​ശി​ലേ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര ന​ട​ക്കും.
മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി പ​ള്ളിയി​ൽ​നി​ന്നു രാ​വി​ലെ 8.30ന് ​ജ​പ​മാ​ല ചൊ​ല്ലി​യാ​ണ് തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. 10.30-ഓ​ടെ മ​ലേ​ക്കു​രി​ശു​മ​ല​യു​ടെ താ​ഴ് വാര​ത്ത് തീ​ർ​ഥാ​ട​നം എ​ത്തി​ച്ചേരും. ഇ​വി​ടെ​നി​ന്നു കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന ചൊ​ല്ലി മ​ലേ​ക്കു​രി​ശു പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം തു​ട​രും.
11.15-ഓ​ടെ മ​ലേ​ക്കു​രി​ശ് പ​ള്ളി​യി​ൽ എ​ത്തു​ന്പോ​ൾ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യ​ർ​പ്പി​ക്കും. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും വൈ​ദീ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ളും ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.
തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, ആ​ര​ക്കു​ഴ സെ​ൻ​റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
മാ​റി​ക സെ​ൻ​റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നും 8.15ന് ​പാ​റ​ക്ക​ട​വി​ലേ​ക്ക് ബ​സ് യാ​ത്രാ​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പാ​റ​ക്ക​ട​വി​ൽ നി​ന്ന് മാ​റി​ക, നെ​ടി​യ​ശാ​ല, കോ​ല​ടി, പു​റ​പ്പു​ഴ, കു​ണി​ഞ്ഞി, അ​രി​ക്കു​ഴ, തോ​ട്ട​ക്ക​ര പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ സം​യു​ക്ത​മാ​യി കാ​ൽ​ന​ട​യാ​ത്ര​യാ​യി ആ​ര​ക്കു​ഴ​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് ബി​ഷ​പ്പി​നോ​ടൊ​പ്പം തീ​ർ​ഥ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
മാ​റി​ക​യി​ലേ​ക്ക് തി​രി​കെ​യും ബ​സ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​റി​ക സെ​ൻ​റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ അ​റി​യി​ച്ചു.