ജ​ല​നി​ധി പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു; കാ​ത്തി​രി​പ്പു​മാ​യി അ​ഞ്ചു​വ​ർ​ഷം
Wednesday, February 26, 2020 10:43 PM IST
നെ​ടു​ങ്ക​ണ്ടം: ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മ​ട​ച്ച് അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് സി​എ​സ്ഐ പ​ള്ളി ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​രു​തു​ള്ളി വെ​ള്ളം​പോ​ലും നാ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. എ​ട്ട​ര ല​ക്ഷം രൂ​പ​യോ​ളം ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​ച്ചെ​ങ്കി​ലും പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ഇ​നി​യും പൂ​ർ​ണ​മാ​യി​ട്ടി​ല്ല.

217 കു​ടും​ബ​ങ്ങ​ൾ​ക്കാ​യാ​ണ് 2015 ൽ ​ജ​ല​നി​ധി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ കു​ടും​ബ​ത്തി​ൽ നി​ന്നും 4000 രൂ​പ വീ​തം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യും 300 രൂ​പ മ​റ്റ് ചെ​ല​വു​ക​ൾ​ക്കാ​യും പി​രി​ച്ചെ​ടു​ത്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​യെ കാ​ണു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് 300 രൂ​പ ഈ​ടാ​ക്കി​യ​തെ​ന്നും എ​ന്നാ​ൽ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ഷം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വാ​ർ​ഡി​ൽ വെ​ള്ളം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഒ​രു പ്ര​ദേ​ശ​ത്തെ 30 കു​ടും​ബ​ങ്ങ​ൾ​ക്ക്് മാ​ത്ര​മേ ജ​ലം ന​ൽ​കൂ എ​ന്നു പ​റ​ഞ്ഞ്് 30 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​തം ഏ​ഴു​പേ​ർ അ​ട​ങ്ങു​ന്ന നി​ർ​മ്മാ​ണ​ക​മ്മ​ിറ്റി രൂ​പ​വ​ത്ക്ക​രി​ച്ചാ​യി​രു​ന്നു പ​ണം പി​രി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ പോ​ലും അ​റി​യാ​തെ മൂ​ന്നു ക​മ്മി​റ്റി​ക​ൾ ഒ​ന്നാ​ക്കി പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക്ക​രി​ക്കു​ക​യും പ​ഴ​യ ക​മ്മി​റ്റി പി​രി​ച്ചു വി​ടു​ക​യും ചെ​യ്തു. നി​ല​വി​ൽ പ​ഴ​യ ക​മ്മി​റ്റി​ക്കാ​ർ പ​റ​യു​ന്ന​ത് പ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നാ​ണ.് പി​ന്നീ​ട് ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ക്ഷ​ൻ​കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി അ​ള​വെ​ടു​പ്പും സ​ർ​വേ​യും ന​ട​ത്തി. സ്ഥ​ലം വി​ല​യ്ക്ക് വാ​ങ്ങി കു​ളം നി​ർ​മ്മി​ക്കു​മെ​ന്നും അ​ന്പ​ല​പ്പാ​റ​യി​ൽ നി​ല​വി​ലു​ള്ള സം​ഭ​ര​ണി​യു​ടെ വ​ലു​പ്പം കൂ​ട്ടു​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ല്ല.

നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ല്ലാ​റി​ൽ കു​ള​വും ആ​റാം വാ​ർ​ഡി​ൽ ടാ​ങ്കും നി​ർ​മി​ച്ചു. ജ​ല​വി​ത​ര​ണ​ത്തി​നാ​യു​ള്ള പൈ​പ്പു​ക​ളും ഇ​റ​ക്കി​യെ​ങ്കി​ലും മ​റ്റ് ജോ​ലി​ക​ൾ ഒ​ന്നും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല.

പൈ​പ്പു​ക​ൾ വ​ഴി​യ​രി​കി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. വാ​ർ​ഡി​ലെ ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും കു​ടി​വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം തി​രി​കെ ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.