ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Wednesday, February 26, 2020 10:43 PM IST
മു​ട്ടം: ലോ​റി വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക് . ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് ലോ​ഡ് ക​യ​റ്റി വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ലു​ള്ള വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് ത​ല കീ​ഴാ​യി മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ സം​ഭ​വം. ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന ലോ​റി​യു​ടെ നി​യ​വ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞു. റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റും സം​ര​ക്ഷ​ണ വേ​ലി​യും ത​ക​ർ​ത്താ​ണ് മ​റി​ഞ്ഞ​ത്. വാ​രി​യെ​ല്ലി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ കൊ​ല്ലം കൊ​ട്ട​നാ​ട്ട് കി​ഴ​ക്കേ​തി​ൽ ഹ​ക്കീ​മി​നെ തൊ​ടു​പു​ഴ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും മാ​റ്റി. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് കാ​പ്പി​ത്തൊ​ണ്ട് കൊ​ണ്ടു​പോ​ക​വേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
ബ​ഥേ​ൽ​പു​ത്ത​ൻ വീ​ട്ടി​ൽ പി.​പി. ഫി​ലി​പ്പി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.
ഫി​ലി​പ്പും ഭാ​ര്യ​യും ജോ​ലി​ക്ക് പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ഷെ​യ്ഡി​നും മ​തി​ലി​നും പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നും സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു. 2018ലും ​ഇ​വ​രു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പ്ലൈ​വു​ഡ് ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞു അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.