എ​സ്റ്റേ​റ്റു പ​ടി​ക്ക​ൽ സ​മ​രം
Wednesday, February 26, 2020 10:43 PM IST
പാ​ന്പ​നാ​ർ: ചി​ദം​ബ​രം എ​സ്റ്റേ​റ്റ് മ​ര​ക്കാ​ർ പ്ല​ാന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ് ഉ​പ​രോ​ധ​ം ന​ട​ത്തി.
ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ളം 15-ാം തീ​യ​തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ശ​ന്പ​ളം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ശ​ന്പ​ള കു​ടി​ശി​ക ര​ണ്ടു ദി​വ​സ​ത്തി​ന​കം ന​ൽ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

യാ​ത്ര​യ​യ​പ്പു ന​ൽ​കി

മ​ണ​ക്കാ​ട്:​എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന എം.​ര​മാ​ദേ​വി​ക്ക് സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു സി.​നാ​യ​ർ അ​ധ്യ​ക്ഷ​ത​ വഹിച്ചു. എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് ദ​ർ​മ്മാം​ഗ​ദ കൈ​മ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്കൂ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​ജി.​ജ​ഗ​ദീ​ശ് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബി​നോ​യി,ഇ​എ​പി മു​കു​ന്ദ​ൻ​നാ​യ​ർ,പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.