സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഭ​വ​ന​മാ​യി
Wednesday, February 26, 2020 10:40 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ചാ​രി​റ്റി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ത​ടി​യ​ന്പാ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ൽ ദാ​ന​വും വി​മ​ല​ഗി​രി വി​മ​ല​മാ​താ പ​ള്ളി വി​കാ​രി ഫാ.​ജി​ജി വ​ട​ക്കേ​ൽ നി​ർ​വ​ഹി​ച്ചു.
ത​ടി​യ​ന്പാ​ട് കാ​ർ​ത്തി​യാ​നി ക​വ​ല ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​ന്പ​ഴ​ക്കാ​ട്ട് ഐ​പ്പ്- റോ​സ​മ്മ ദ​ന്പ​തി​ക​ൾ​ക്കാ​ണ് യു​കെ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ടു​ക്കി ചാ​രി​റ്റി ഭ​വ​ന​മൊ​രു​ക്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചു ല​ക്ഷം മു​ട​ക്കി​യാ​ണ് ഭ​വ​നം നി​ർ​മി​ച്ച​ത്. യോ​ഗ​ത്തി​ൽ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തം​ഗം സീ​ന സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗം വി​ജ​യ​ൻ കൂ​റ്റാം​ത​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു ജോ​സ​ഫ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും തൊ​മ്മ​ൻ ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.
നി​ർ​മാ​ണ ക​മ്മി​റ്റി​യം​ഗം പി.​ജെ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം ടോ​മി കൊ​ച്ചു​കു​ടി, കെ.​എ. ജോ​ണ്‍ കു​ത്ത​നാ​പി​ള്ളി​ൽ, ബേ​ബി മാ​താ​ളി കു​ന്നേ​ൽ, സി​സ്റ്റ​ർ പ്രീ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.