ആം​ബു​ല​ൻ​സ് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ
Wednesday, February 26, 2020 10:40 PM IST
ചെ​റു​തോ​ണി: തൊ​ടു​പു​ഴ- പു​ളി​യ·​ല സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റു​തോ​ണി തി​യ​റ്റ​റി​ന് സ​മീ​പം ഇ​ടു​ക്കി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​പേക്ഷിക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന ആം​ബു​ല​ൻ​സ് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. ജി​ല്ലാ ആ​ശു​പ​ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ട​ത്തി​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ്, ടാ​ക്സി സ്റ്റാ​ൻ​ഡ്, പേ ​ആ​ന്‍ഡ് പാ​ർ​ക്ക് തു​ട​ങ്ങി യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത ചെ​റു​തോ​ണി​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​നം റോ​ഡി​ന്‍റെ അ​രി​കി​ലാ​ണ്് പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ സ​മ​യം പാ​ർ​ക്കു​ചെ​യ്യേ​ണ്ട ബ​സു​ക​ളും റോ​ഡ​രി​കി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. വ​ള​രെ​യേ​റെ തി​ര​ക്കു​ള്ള ഭാ​ഗ​ത്താ​ണ് ആം​ബു​ല​ൻ​സ് കി​ട​ക്കു​ന്ന​ത്.

ഒ​രു​വ​ശം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​യ​തി​നാ​ൽ മ​റു​വ​ശ​ത്തു​മാ​ത്ര​മെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​നാ​വൂ. ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

എ​ത്ര​യും വേ​ഗം ഈ ​വാ​ഹ​നം പോ​ലീ​സി​ട​പെ​ട്ട് റോ​ഡ് അ​രി​കി​ൽ നി​ന്നും മാ​റ്റ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രു​മാ​വ​ശ്യ​പ്പെ​ട്ടു.