കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Wednesday, February 26, 2020 10:37 PM IST
ക​ട്ട​പ്പ​ന: പു​ളി​യ​ൻ​മ​ല​യി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും എ​തി​രെ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. തൊ​പ്പി​പ്പാ​ള മ​റ്റ​പ്പ​ള്ളി കു​ന്പ​ള​ക്കു​ഴി​യി​ൽ ശ​ശി(48)​യാ​ണ് മ​രി​ച്ച​ത്.

ശ​ശി ക​ട്ട​പ്പ​ന​യി​ൽ​നി​ന്നു വ​ണ്ട​ന്മേ​ട്ടി​ലേ​ക്കു പോ​കും വ​ഴി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ വി​വാ​ഹ സം​ഘ​ത്തി​ന്‍റെ കാ​റു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ ശ​ശി​യെ നാ​ട്ടു​കാ​ർ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബി​ന്ദു, മ​ക്ക​ൾ: ശ​ശി​ക​ല, ബി​ബി​ൻ, എ​ബി​ൻ.