വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി
Wednesday, February 26, 2020 10:37 PM IST
നെ​ടു​ങ്ക​ണ്ടം: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലാ​ർ ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൾ അ​ന​ഘ(15)​യാ​ണ് മ​രി​ച്ച​ത്. ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന​ലെ സ്കൂ​ളി​ൽ ഐ ​ടി പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നു. സ​മ​യം ക​ഴി​ഞ്ഞി​ട്ടും അ​ന​ഘ എ​ത്താ​താ​യ​തി​നെ​ത്തു​ട​ർ​ന്നു സ്കൂ​ളി​ൽ​നി​ന്നു കു​ട്ടി​യെ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് മാ​താ​വ് സു​ഷ​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ പു​ളി​യ​ൻ​മ​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കു പോ​യി​രു​ന്നു.

സു​ഷ​മ അ​യ​ൽ​ക്കാ​രെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വി​ദ്യാ​ർ​ഥി​നി​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു​നി​ന്നു ആ​ത്മ​ഹ​ത്യാ​കു​റി​പ്പും ല​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി. പാ​ല​ക്കാ​ട് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദ​ർ​ശ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.