പ്ലാ​വി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Wednesday, February 26, 2020 10:37 PM IST
മു​ക്കു​ളം: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ലാ​വി​ൽ നി​ന്നു വീ​ണു ഗൃഹ നാഥൻ മ​രി​ച്ചു. മു​ക്കു​ളം ഞൊ​ണ്ടി​മാ​ക്ക​ല്‍ ജോ​സ​ഫ് ചാ​ക്കോയാണ് (കു​ഞ്ഞേ​പ്പു​കു​ട്ടി-59) മ​രി​ച്ച​ത്. പു​ഞ്ച​വ​യ​ലി​ലെ ഭാ​ര്യാ വ​സ​തി​യി​ല്‍ ച​ക്ക പ​റി​ക്കു​ന്ന​തി​നാ​യി പ്ലാ​വി​ല്‍ ക​യ​റുന്നതി​നി​ട​യി​ല്‍ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ സമീപത്തു ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യിൽ എത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഏ​ന്ത​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ പു​ഞ്ച​വ​യ​ല്‍ മാ​മ​ല​ശേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മ​നു, മ​ഞ്ജു. മ​രു​മ​ക​ന്‍: സ​ജി (തി​രു​വ​ന​ന്ത​പു​രം).