വി​ശ​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി കെ​സി​എ​സ്എ​ൽ വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, February 25, 2020 10:50 PM IST
ക​ട്ട​പ്പ​ന: ഒ​രു​നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് വ​ക​യി​ല്ലാ​ത്ത​വ​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി വെ​ള്ള​യാം​കു​ടി യു​പി സ്കൂ​ളി​ലെ കെ​സി​എ​സ്എ​ൽ അം​ഗ​ങ്ങ​ൾ.
ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്ക് ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​മാ​ണ് ഇ​വ​ർ ന​ൽ​കി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ​വ​ർ​ക്ക് ന​ന്ദി​യാ​യി നി​റ​പു​ഞ്ചി​രി സ​മ്മാ​നി​ച്ചാ​ണ് ചി​ല​ർ മ​ട​ക്കി അ​യ​ച്ച​ത്.
കെ​സി​എ​സ്എ​ൽ ലീ​ഡ​ർ​മാ​രാ​യ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​നും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ​ത്. ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യി ഭി​ക്ഷ​യാ​ചി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.
ചി​ല​ർ ഭ​ക്ഷ​ണം നി​ര​സി​ച്ച് ഒ​ഴി​ഞ്ഞു​മാ​റി​യ​പ്പോ​ൾ മ​റ്റു​ള്ള​വ​ർ നി​റ​ഞ്ഞ മ​ന​സോ​ടെ കു​ട്ടി​ക​ൾ ന​ൽ​കി​യ ഭ​ക്ഷ​ണം സ്വീ​ക​രി​ച്ചു. സ്കൂ​ളി​ലെ ഹൃ​ദ​യ പൂ​ർ​വം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കെ​സി​എ​സ്എ​ൽ കു​ട്ടി​ക​ൾ കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.
ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ൾ​ക്കു​പു​റ​മേ വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഭി​ക്ഷ​യാ​ചി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി​യും കു​ട്ടി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ത്തി​നു പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി തോ​മ​സ്, കെ​സി​എ​സ്എ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്, അ​ധ്യാ​പ​ക​രാ​യ ലി​ജോ സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ സി​ൻ​സി എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.