പോ​ക്സോ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി: പൈ​നാ​വി​ലും ക​ട്ട​പ്പ​ന​യി​ലും സ്ഥ​ലം ക​ണ്ടെ​ത്തി
Tuesday, February 25, 2020 10:50 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ പോ​ക്സോ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പൈ​നാ​വി​ലും ക​ട്ട​പ്പ​ന​യി​ലു​മാ​ണ് കോ​ട​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 28 അ​തി​വേ​ഗ കോ​ട​തി​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ര​ജി​സ്റ്റ​ർ​ചെ​യ്ത ബ​ലാ​ത്സം​ഗ കേ​സു​ക​ളും മ​റ്റു കേ​സു​ക​ളും വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നാ​ണ് അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​വി​ൽ തൊ​ടു​പു​ഴ​യി​ൽ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ പോ​ക്സോ കോ​ട​തി​യു​ള്ള​ത്. ഇ​ത് കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ന് ഇ​ട​വ​രു​ത്തു​ന്നു​ണ്ട്. അ​തി​വേ​ഗ കോ​ട​തി​ക​ൾ വ​രു​ന്ന​തോ​ടെ ബ​ലാ​ത്സം​ഗ കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യും.
സം​സ്ഥാ​ന​ത്തെ 56 കോ​ട​തി​ക​ളി​ൽ 14 എ​ണ്ണം പോ​ക്സോ കേ​സു​ക​ൾ​ക്കു മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ആ​റാ​യി​ര​ത്തി​ല​ധി​കം പോ​ക്സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലെ 28 കോ​ട​തി​ക​ളും പോ​ക്സോ കേ​സു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക. പോ​ക്സോ കേ​സു​ക​ളി​ലെ ഇ​ര​ക​ൾ​ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ മൊ​ഴി ന​ൽ​കു​വാ​നു​ള്ള സൗ​ക​ര്യ​വും പു​തി​യ കോ​ട​തി​ക​ളി​ൽ ഉ​ണ്ടാ​കും.