യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞം നാ​ളെ തു​ട​ങ്ങും
Tuesday, February 25, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ മി​ഷ​നും ജി​ല്ലാ ആ​ത്മ​യും കൃ​ഷി​വ​കു​പ്പ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ല​യി​ലെ ര​ണ്ടാം​ഘ​ട്ട കാ​ർ​ഷി​ക യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞം നെ​ടു​ങ്ക​ണ്ടം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ നാ​ളെ ആ​രം​ഭി​ക്കും.
കാ​ർ​ഷി​ക ക​ർ​മ​സേ​ന​ക​ളു​ടെ കീ​ഴി​ലു​ള്ള കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ്ര​വൃത്തി​പ​രി​ച​യ പ​രി​ശീ​ല​ന​വു​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. ജി​ല്ല​യി​ലെ അ​ഞ്ച് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നും അ​ഞ്ച് കാ​ർ​ഷി​ക ക​ർ​മ​സേ​ന​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 പേ​ർ​ക്ക് 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 20 പേ​ർ​ക്ക് മു​ന്പ് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​ൽ പ്ര​ള​യ​സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ 27 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മാ​ക്കി​യി​രു​ന്നു.
ഡോ. ​യു. ജ​യ​കു​മാ​ര​ൻ, എം. ​ദി​ദീ​ഷ്, യു. ​അ​നീ​ഷ്, കെ.​വി. വി​നീ​ത്, പി.​എ. നി​തി​ൻ, സെ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.