എം​ജി ക​ലോ​ത്സ​വം ‘ആ​ർ​ട്ടി​ക്കി​ൾ-14’ വി​ളം​ബ​ര​ജാ​ഥ ന​ട​ത്തി
Tuesday, February 25, 2020 10:48 PM IST
തൊ​ടു​പു​ഴ: എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ആ​ർ​ട്ടി​ക്കി​ൾ 14ന്‍റെ വി​ളം​ബ​ര​ജാ​ഥ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ഗാ​ന്ധി സ്ക്വ​യ​റി​ൽ അ​വ​സാ​നി​ച്ചു.
വി​ളം​ബ​ര​ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​ന്പ​സു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ൽ​പരം കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, അ​ൽ അ​സ്ഹ​ർ കോ​ളജ്, കോ-​ഓ​പ്പ​റേ​റ്റീ​വ് സ്കൂ​ൾ ഓ​ഫ് ലോ, ​ഐ​എ​ച്ച്ആ​ർ​ഡി കോ​ളജ് മു​ട്ടം, സെ​ന്‍റ് ജോ​സ​ഫ് കോളജ് മൂ​ല​മ​റ്റം എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. നൃ​ത്ത ശി​ല്പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചും പ്ര​ത്യേ​ക വേ​ഷ​വി​ധാ​ന​ങ്ങ​ൾ അ​ണി​ഞ്ഞു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന​ത്. തെ​യ്യം, ക​ഥ​ക​ളി വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യേ​കി.
സ​മാ​പ​ന​യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ പൈ​ജാ​സ് മൂ​സ, ടി ​ആ​ർ സോ​മ​ൻ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ഡോ ​സി.​ടി. ഫ്രാ​ൻ​സി​സ്, ടി.​സി. രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ വി​ളം​ബ​ര ജാ​ഥ​യി​ൽ അ​ണി​നി​ര​ന്ന കോ​ള​ജു​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം അ​ൽ അ​സ്ഹ​ർ കോളജും ര​ണ്ടാം സ്ഥാ​നം മു​ട്ടം ഐ​എ​ച്ച്ആ​ർ​ഡി കോളജും മൂ​ന്നാം സ്ഥാ​നം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളജും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തേ​ജ​സ് കെ. ​ജോ​സ് സ്വാ​ഗ​ത​വും​യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.