ക്ഷ​യ​രോ​ഗ​ത്തി​നെ​തി​രെ ക​ഫ് കോ​ർ​ണ​റു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Tuesday, February 25, 2020 10:48 PM IST
ഇ​ടു​ക്കി: ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഫ് കോ​ർ​ണ​ർ പ​രി​പാ​ടി​ക്ക് തു​ട​ക്കം.
വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ക​ണ്ടെ​ത്തു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​രി​ടം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്ഷ​യം, കൊ​റോ​ണ, നി​പ്പ, എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ തു​ട​ങ്ങി​യ വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ണം, മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ക​ഫ് കോ​ർ​ണ​റു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ളു​മാ​യെ​ത്തു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തും. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​പി​യി​ൽ വ​രു​ന്ന ചു​മ​യു​ള്ള രോ​ഗി​ക​ൾ​ക്ക് മാ​സ്ക്ക് വി​ത​ര​ണം ചെ​യ്യും. ഇ​തു​കൂ​ടാ​തെ വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ്കൂ​ളു​ക​ൾ മു​ഖേ​ന കു​ട്ടി​ക​ൾ​ക്ക് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു തൂ​വാ​ല വി​പ്ല​വം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു. തൊ​ടു​പു​ഴ പു​റ​പ്പു​ഴ സി​എ​ച്ച്സി​യി​ൽ ന​ട​ന്ന ക​ഫ് കോ​ർ​ണ​ർ പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ രേ​ഖ ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​ജെ. കു​ര്യാ​ച്ച​ൻ., ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സി.​വ​ർ​ഗീ​സ്, എ​സ്ടി​എ​സ് കെ.​ആ​ർ.​ര​ഘു, ജെഎ​ച്ച്ഐ എം.​തു​ള​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.