ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സെ​മി​നാ​ർ ന​ട​ത്തി
Tuesday, February 25, 2020 10:48 PM IST
തൊ​ടു​പു​ഴ: സാ​മൂ​ഹ്യ സേ​വ​ന കേ​ന്ദ്ര​മാ​യ ഉ​ണ​ർ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ജോ​സ് സി. ​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബി​ജി​ൽ സൈ​മ​ണ്‍ അ​റ​യ്ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡോ. ​റൂ​ബി പ്ര​ദീ​പ്, ഓ​മ​ന ജോ​സ്, ജോ​ജോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ഉ​ള്ള​വ​ർ​ക്കും മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഉ​ണ​ർ​വു​മാ​യി നേ​രി​ട്ടോ ഫോ​ണി​ലോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍-04862 225544. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​വും സ്വ​കാ​ര്യ​വു​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.