മ​റ​യൂ​ർ ബാ​ബു​ന​ഗ​ർ കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Tuesday, February 25, 2020 10:45 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബാ​ബു​ന​ഗ​ർ കോ​ള​നി അ​ന്പാ​ടി ഭ​വ​നി​ൽ മാ​രി​യ​പ്പ​നെ (75) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ചാ​ക്കി​ലാ​ക്കി സ​മീ​പ​മു​ള്ള ന​ട​പ്പാ​ത​യി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ര​ണ്ടു പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ന​ട​പ്പാ​ത​യി​ൽ സ​മീ​പ​വാ​സി​ക​ൾ ക​ണ്ട​ത്. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ശാ​ന്തി​പു​രം തു​വ​ര​ൻ​പാ​റ ആ​ല​യി​ൽ വീ​ട്ടി​ൽ മി​ഥു​ൻ (25), മ​റ​യൂ​ർ ബാ​ബു​ന​ഗ​ർ സ്വ​ദേ​ശി അ​നൂ​പ് എ​ന്ന അ​ൻ​പ​ഴ​ക​ൻ (65) എ​ന്നി​വ​രെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ഇ​ന്ന​ലെ ദേ​വി​കൂ​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. മാ​രി​യ​പ്പ​ന്‍റെ മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ച​ത്.