നി​റ​ങ്ങ​ളു​ടെ വി​സ്മ​യ​ക്കാഴ്ച​യു​മാ​യി മ​റ​യൂ​ർ-മൂ​ന്നാ​ർ പാ​ത
Tuesday, February 25, 2020 10:45 PM IST
മ​റ​യു​ർ: പ്ര​കൃ​തി​ഭം​ഗി​യു​ടെ വി​സ്മ​യ കാ​ഴ്ച​ക​ളു​ടെ താ​ഴ് വാ​ര​മാ​യ മ​റ​യൂ​രി​ൽ​നി​ന്നും മൂ​ന്നാ​റി​ലേ​ക്കു​ള്ള പ​ച്ച​വി​രി​ച്ച തേ​യി​ല തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള പാ​ത​യോ​ര​ങ്ങ​ൾ​ക്ക് ഓ​രോ ഋ​തു​വി​നും ഓ​രോ നി​റ​മാ​ണ്. സ്പാ​ത്തോ​ഡി​യ, ക​ണി​ക്കൊ​ന്ന, ഗു​ൽ​മോ​ഹ​ർ എ​ന്ന വാ​ക, പോ​യി​ന്‍റ്സി​റ്റി​യ എ​ന്നി​വ​യെ​കൂ​ടാ​തെ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം കൂ​ടു​ന്പോ​ൾ പൂ​ക്കു​ന്ന നീ​ല​കു​റി​ഞ്ഞി പൂ​ക്ക​ളും ഈ ​പാ​ത​യി​ൽ വ​ർ​ണ​ക്കാ​ഴ്ച​യൊ​രു​ക്കും.

ജ​ക്രാ​ന്ത

മ​റ​യൂ​രി​നൂം മൂ​ന്നാ​റി​നും ഇ​ട​യി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് എ​ണ്ണാ​യി​രം അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഉ​മി​യാം​മ​ല എ​ന്ന പാ​റ​ക്കെ​ട്ടി​ന്‍റെ താ​ഴ് വ​ര​യി​ലു​ള്ള വാ​ഗ​വ​രൈ​യി​ലാ​ണ് ജ​ക്രാ​ന്ത മ​ര​ങ്ങ​ൾ പൂ​വി​ട്ടി​രി​ക്കു​ന്ന​ത്. തേ​യി​ല​തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ഇ​ല​ക​ൾ പൂ​ർ​ണ​മാ​യും കൊ​ഴി​ഞ്ഞ ഉ​യ​രം​കൂ​ടി​യ മ​ര​ച്ചി​ല്ലക​ൾ നി​റ​യെ നീ​ല​നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളു​മാ​യി മാ​ർ​ച്ച് -ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ നി​റ​ഞ്ഞ നാ​ട് എ​ന്ന അ​ർ​ഥം ഉ​ൾ​ക്കൊ​ണ്ടാ​ണ് വാ​ഗ​വ​രൈ എ​ന്ന ദേ​ശ പേ​രു​ണ്ടാ​യ​തെ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ജ​ക്രാ​ന്ത മ​ര​ങ്ങ​ൾ​ക്ക് വാ​ഗ എ​ന്നും വ​രൈ എ​ന്ന ത​മി​ഴ് വാ​ക്കി​ന​ർ​ഥം പാ​റ​ക്കെ​ട്ട് എ​ന്നു​മാ​ണ്. ഇ​വ കൂ​ടി​ചേ​ർ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് വാ​ഗ​വ​രൈ എ​ന്ന വി​ളി​പ്പേ​രു​ണ്ടാ​യ​ത്.

നീ​ല​വാ​ക എ​ന്ന് പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന ജ​ക്രാ​ന്ത വി​ദേ​ശി​യാ​ണ്. തെ​ക്കേ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ വൃ​ക്ഷ​ത്തി​ന്‍റെ ശാ​സ്ത്രീ​യ നാ​മം ജെ​ക്ക​റാ​ന്ത മി​മി​സി​ഫോ​ളി​യ എ​ന്നാ​ണ്. മൂ​ന്നാ​ർ തേ​യി​ല തോ​ട്ട​ങ്ങ​ളി​ലെ കൊ​ളോ​ണി​യ​ൽ ഭ​ര​ണ​കാ​ല​ത്ത് യൂ​റോ​പ്യ​ൻ​മാ​രാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ലും ബം​ഗ്ലാ​വു​ക​ളു​ടെ സ​മീ​പ​ത്തും ഇ​വ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. തോ​ട്ട​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യാ​ണ് വി​ദേ​ശി​ക​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ ഇ​വ വ​ച്ചു​പി​ടി​പ്പി​ച്ച​തെ​ന്ന് ക​രു​തു​ന്നു. അ​ൻ​പ​ത് അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന വൃ​ക്ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ല​ങ്കാ​ര വൃ​ക്ഷ​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ്പാ​ത്തോ​ഡി​യ

ജ​നു​വ​രി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കി സ്പാ​ത്തോ​ഡി​യ മ​ര​ങ്ങ​ൾ പൂ​വി​ട്ടു​തു​ട​ങ്ങും. മ​റ​യൂ​രി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്കൂ​ള്ള പാ​ത​യു​ടെ ഇ​രു​വ​ശ​വും ചു​വ​ന്ന കു​ട ചൂ​ടി​നി​ൽ​ക്കു​ക​യാ​ണ് സ്പാ​ത്തോ​ഡി​യ എ​ന്ന ഫൗ​ണ്ട​ൻ മ​രം. തേ​യി​ല തോ​ട്ട​ങ്ങ​ളു​ടെ ന​ടു​വി​ലാ​യി പ​ച്ച​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടും​ചു​വ​പ്പ് നി​റ​ത്തി​ൽ പൂ​വി​ട്ടി​രി​ക്കു​ന്ന സ്പാ​ത്തോ​ഡി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​സ്മ​യ കാ​ഴ്ച​യാ​ണ്.

ഹൈ​റേ​ഞ്ചി​ൽ തേ​യി​ല തോ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ലേ​റി​യ പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൊ​തു​കി​നെ തു​ര​ത്താ​നാ​യി​ട്ടാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ സ്പാ​ത്തോ​ഡി​യ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​ത്.

ബി​ഗ്നോ​ണി​യേ​സ് കു​ടും​ബ​ത്തി​ൽ​പെ​ട്ട ഇ​വ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന് പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലാ​ണ് ഭാ​ര​ത​ത്തി​ൽ എ​ത്തി​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. പു​ഷ്പ​ദ​ള​ങ്ങ​ൾ​ക്ക് കൊ​തു​ന്പി​ന്‍റെ ആ​കൃ​തി​യു​ള്ള​തി​നാ​ലാ​ണ് ഇ​വ​യ്ക്ക് സ്പാ​ത്തോ​ഡി​യ കാ​ന്പ​നു​ലേ​റ്റ എ​ന്ന ശാ​സ്ത്രീ​യ നാ​മം ല​ഭി​ച്ച​ത്. ഇ​വ സ്കൂ​ട്ട് മ​രം, ആ​ഴാ​ന്ത​ൽ, മ​ണി​പ്പൂ മ​രം എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.
ക​ണി​ക്കൊ​ന്ന

നീ​ല​വ​സ​ന്തം കൊ​ഴി​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ പീ​ത​വ​ർ​ണ​ത്തി​ൽ പാ​ത​ക​ൾ​ക്ക് അ​ല​ങ്കാ​ര​മാ​യി ക​ണി​ക്കൊ​ന്ന​ക​ൾ പൂ​വി​ട്ടു​തു​ട​ങ്ങും. മ​റ​യൂ​ർ- മൂ​ന്നാ​ർ പാ​ത​യി​ലെ മ​ഴ​നി​ഴ​ൽ​ക്കാ​ടു​ക​ളി​ലെ ഹ​രി​താ​ഭ​യ്ക്ക് മേ​ലെ വി​ഷു​ക്കാ​ലം എ​ത്തു​ന്പോ​ൾ ക​ണി​ക്കൊ​ന്ന​ക​ൾ നി​റ​യെ പൂ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് പാ​ത​യോ​ര​ങ്ങ​ളി​ൽ തോ​ര​ണം തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യാ​ണ്. ഇ​ത് മ​ധ്യ​വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​ണ്.

വാ​ക​മ​ര​ങ്ങ​ൾ

നീ​ല​വ​സ​ന്ത​ത്തി​നും ക​ണി​ക്കൊ​ന്ന​യ്ക്കും പി​ന്നാ​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി വാ​ക​മ​ര​ങ്ങ​ൾ ഈ ​പാ​ത​യോ​ര​ങ്ങ​ളി​ൽ കാ​ണാം . മ​റ​യൂ​രി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്കു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ലും തേ​യി​ല തോ​ട്ട​ങ്ങ​ൾ​ക്കു ന​ടു​വി​ലും ചു​വ​ന്ന പ​ട്ടു​വി​രി​ച്ച് വാ​ക​മ​ര​ങ്ങ​ൾ പൂ​വി​ട്ടി​രി​ക്കു​ന്ന​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​ണ്. വേ​ന​ൽ​കാ​ല​ത്ത് പൂ​ക്കു​ക​യും മ​ഴ​ക്കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ല​കൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന മ​ര​മാ​ണ് വാ​ക​മ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗു​ൽ​മോ​ഹ​ർ. സി​സാ​ൽ പി​നി​യേ​സി എ​ന്ന സ​സ്യ​കു​ടും​ബ​ത്തി​ൽ​പെ​ട്ട ഗു​ൽ​മോ​ഹ​റി​ന്‍റെ ശാ​സ്ത്ര​നാ​മം ഡി​ലോ​ണി​ക്സ് റീ​ജി​യ​റാ​ഫ് എ​ന്നാ​ണ്.

പോ​യി​ൻ​സെ​റ്റി​യ

ക്രി​സ്മ​സ് കാ​ല​ത്തി​നെ വ​ര​വേ​ൽ​ക്കാ​നാ​യി മ​റ​യൂ​ർ - മൂ​ന്നാ​ർ പാ​ത​യോ​ര​ങ്ങ​ളി​ൽ ഡി​സം​ബ​റി​ന്‍റെ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് പോ​യി​ൻ​സെ​റ്റി​യ പൂ​ക്ക​ൾ ഒ​രു​ങ്ങു​ന്ന​ത്. ക്രി​സ്മ​സ് പൂ​ക്ക​ൾ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഇ​വ​യെ ന​ക്ഷ​ത്ര പൂ​വെ​ന്നും വി​ളി​ക്കാ​റു​ണ്ട്. യൂ​ഫോ​ർ​ബി​യ പ​ൾ​ചെ​റി​മാ എ​ന്ന ശ​സ്ത്ര​നാ​മ​ത്തി​ൽ​പെ​ട്ട ഈ ​ചെ​ടി​യെ പോ​യി​ൻ​സെ​റ്റി​യ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ന​വം​ബ​ർ പ​കു​തി​യോ​ടെ ശൈ​ത്യം ആ​രം​ഭി​ക്കു​ന്പോ​ൾ മ​റ​യൂ​രി​ൽ​നി​ന്ന് മൂ​ന്നാ​ർ പോ​കു​ന്ന പാ​ത​യോ​ര​ങ്ങ​ളി​ൽ ഈ ​ന​ക്ഷ​ത്ര പൂ​ക്ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങും. ഈ ​ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ ത​ന്നെ​യാ​ണ് പ​ച്ച​നി​റം മാ​റി പൂ​ക്ക​ളു​ടെ ഭാ​വ​ത്തി​ലെ​ത്തു​ന്ന​ത്.