കനിവിന്‍റെ കരം നീട്ടി ജനമൈത്രി പോലീസ്
Monday, February 24, 2020 10:48 PM IST
മു​ട്ടം: അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടി​ന് വാ​തി​ലു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി മു​ട്ടം ജ​ന​മൈ​ത്രി​പോ​ലീ​സ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കി. സി ​എ​ച്ച് സി ​ക്കു സ​മീ​പം മ​ണ്ണൂ​ർ വീ​ട്ടി​ൽ ഉ​ഷ മാ​ന​സി​ക രോ​ഗി​യാ​യ മാ​താ​വി​നും ബു​ദ്ധി മാ​ന്ദ്യ​മു​ള്ള മ​ക​നു​മൊ​പ്പം യാ​തൊ​രു അ​ട​ച്ചു​റ​പ്പ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ടി​ന്‍റെ ശോ​ച​നീ​യ അ​വ​സ്ഥ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട മു​ട്ടം ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​വ​ർ​ക്ക് മു​ൻ വാ​തി​ലും പി​ൻ​വാ​തി​ലും നി​ർ​മി​ച്ചു ന​ൽ​കി. സ്റ്റേ​ഷ​ൻ ഹെ​ഡ് ഓ​ഫീ​സ​ർ ബൈ​ജു.​പി. ബാ​ബു, സി ​ആ​ർ ഒ ​അ​ബ്ദു​ൾ ഖാ​ദ​ർ, കെ ​പി എ ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ .​യു.​റ​ഷീ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ രാം​കു​മാ​ർ, പ്ര​ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ​ത്.
പോ​ലീ​സ് ഓ​ഫീ​സ​റാ​യ സ​ന്തോ​ഷാ​ണ് ഒ​രു വാ​തി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.