ജി​ല്ലാ ജ​യി​ൽ കാ​ന്‍റീ​ൻ ഉ​ട​ൻ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കും
Monday, February 24, 2020 10:48 PM IST
മു​ട്ടം: ജി​ല്ലാ ജ​യി​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ന്‍റീ​ൻ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും.
ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഫ​ർ​ണീ​ച്ച​ർ ഉ​ൾ​പ്പെടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി.

ഇ​ത് എ​ത്തി​യാ​ലു​ട​ൻ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന് സൂ​പ്ര​ണ്ട് അ​ൻ​സാ​ർ പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

ജ​യി​ലി​ൽ പു​റ​മേനി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ​ക്കും ജ​യി​ലി​ന് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ​ർ​ക്കാ​ർ , സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ആ​ളു​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മു​ട്ടം ജി​ല്ലാ ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. കൂ​ടാ​തെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ കാ​ണാ​ൻ പു​റ​മെ നി​ന്ന് എ​ത്തു​ന്ന​വ​ർ ത​ട​വു​കാ​ർ​ക്ക് ന​ൽ​കാ​നാ​യി കൊ​ണ്ടു​വ​രു​ന്ന സോ​പ്പ്, എ​ണ്ണ, ബ്ര​ഷ്, പേ​സ്റ്റ് തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ പേ​രി​ൽ കാ​ന്‍റീ​നി​ൽ നി​ന്ന് വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ ഭാ​വി​യി​ൽ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് സ്റ്റേ​ഷ​ന​റി സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്തി​രു​ന്നു.​

ഇ​തി​നാ​യി ആ​ദ്യ ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് കാ​ന്‍റീ​നി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​വും വൈ​ദ്യു​തി,ജ​ല ല​ഭ്യ​ത എ​ന്നീ ജോ​ലി​ക​ൾ ഒ​രു വ​ർ​ഷം മു​ൻ​പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ക്ക​ള, മു​ൻ വ​ശ​ത്ത് ഷ​ട്ട​റോ​ട് കൂ​ടി​യ ഹാ​ൾ, വ​രാ​ന്ത, ര​ണ്ട് മെ​സ് ഏ​രി​യ, വാ​ഹ​ന പാ​ർ​ക്കിം​ഗ് എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ന്‍റീ​നി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ ജി​ല്ലാ ജ​യി​ലി​ലെ സൗ​ക​ര്യം ഒ​രു പ​ടി​കൂ​ടി വ​ർ​ധി​ക്കും.