തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂളിൽ ക​ലാ​വി​സ്മ​യം ഇ​ന്ന്
Monday, February 24, 2020 10:48 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹൈ​സ്കൂ​ളി​ൽ ഇന്ന് ​രാ​വി​ലെ 10ന് ​ക​ലാ​വി​സ്മ​യം ന​ട​ത്തും.
വി​വി​ധ സ്കൂ​ളു​ക​ളി​ലെ ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബർ​മി​സ് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി. ​എ​ൻ. മ​നോ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഥ​ക​ളി ആ​ർ​ട്ടി​സ്റ്റ് ക​ലാ​മ​ണ്ഡ​ലം കാ​ളി​ദാ​സ​ൻ ക​ഥ​ക​ളി ക്ലാ​സും ചി​ത്ര​കാ​ര​ൻ സ​നൂ​പ് മാ​റാ​ടി ചി​ത്ര​ര​ച​നാ ക്ലാ​സും കാ​മ​റ​മാ​ൻ മാ​ർ​ട്ടി​ൻ മി​സ്റ്റ് ഷോ​ർ​ട്ട് ഫി​ലിം ക്ലാ​സും ക​ഥാ​കാ​ര​ൻ ര​ഞ്ജി​ത്ത് മോ​ഹ​ൻ ക​ഥാ ക്ലാ​സും ന​യി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് അ​നി​ത ജി. ​നാ​യ​ർ, ക​ലാ അ​ധ്യാ​പ​ക​ൻ സാ​ബു ആ​ര​ക്കു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.