ല​യ​ണ്‍​സ് ക്ല​ബ് സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Monday, February 24, 2020 10:45 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ര​ണ്ടു സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ ന​ട​ക്കും.
ബൈ​സ​ണ്‍​വാ​ലി എ​ട്ടേ​ക്ക​റി​ൽ കു​ന്നി​ൽ സോ​മ​നാ​ഥ​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും കാ​ച്ചു​മു​ല്ല​ക്കാ​ന​ത്ത് പ​ര​യ്ക്കാ​ട്ട് സോ​ജി​യു​ടെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വൈ​കു​ന്നേ​രം നാ​ലി​നു​മാ​ണ് ന​ട​ത്തു​ന്ന​ത്.
ഇ​രു വീ​ടു​ക​ളു​ടേ​യും താ​ക്കോ​ൽ​ദാ​നം ല​യ​ണ്‍​സ് ക്ല​ബ് 318 സി. ​ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ രാ​ജേ​ഷ് കൊ​ള​രി​ക്ക​ലും, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും​ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബൈ​സ​ണ്‍​വാ​ലി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി തോ​മ​സ്, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ലോ​ഷി തി​രു​താ​ളി​ൽ, വാ​ർ​ഡ് മെ​ന്പ​ർ അ​നി​ല ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൊ​ച്ചു​മു​ല്ല​ക്കാ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജി പ​ന​ച്ചി​ക്ക​ൽ, രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, വാ​ർ​ഡു​മെ​ന്പ​ർ ബെ​ന്നി പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ല​യ​ണ്‍​സ് ക്ല​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ഷൈ​ൻ ജോ​ർ​ജ്, സോ​ണ്‍ ചെ​യ​ർ​മാ​ൻ ഷൈ​നു സു​കേ​ഷ്, സെ​ക​ട്ട​റി കെ.​പി. ജ​യി​ൻ,വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യിം​സ് തെ​ങ്ങും​കു​ടി, വി.​എ​സ് പൊ​ന്നു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.