ആ​ർ​ട്ടി​ക്കി​ൾ 14; പ്രൊ​മോ വീ​ഡി​യോ പു​റ​ത്തി​റ​ക്കി
Sunday, February 23, 2020 9:35 PM IST
തൊ​ടു​പു​ഴ എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം ആ​ർ​ട്ടി​ക്കി​ൾ - 14ന്‍റെ ഒൗ​ദ്യോ​ഗി​ക പ്രൊ​മോ വീ​ഡി​യോ പു​റ​ത്തി​റ​ക്കി.
ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം സി​നി​മാ​താ​ര​ങ്ങ​ളാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി, ര​ജി​ഷ വി​ജ​യ​ൻ, ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്, സം​വി​ധാ​യ​ക​ൻ അ​ഹ​മ്മ​ദ് ക​ബീ​ർ, ഫു​ട്ബോ​ൾ താ​രം മു​ഹ​മ്മ​ദ് റാ​ഫി, റേ​ഡി​യോ ജോ​ക്കി ഷാ​ബു, ഗാ​യ​ക​ൻ ഹ​രി​ശ​ങ്ക​ർ, മി​സ് കേ​ര​ള അ​ൻ​സി ക​ബീ​ർ, ഡാ​ൻ​സ​ർ റം​സാ​ൻ മു​ഹ​മ്മ​ദ്, ഫോ​ട്ടോ​ഗ്രാ​ഫ​ർ സാ​നി​ഫ് യു​സി, ടി​ക് ടോ​ക് താ​രം അ​ന​ഘ തു​ട​ങ്ങി​യ​വ​ർ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി പ്ര​കാ​ശ​നം ചെ​യ്തു. ക​ലോ​ത്സ​വം 27 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട് വ​രെ അ​ൽ-​അ​സ്ഹ​ർ കോ​ള​ജി​ൽ ന​ട​ക്കും.