108 ആം​ബു​ല​ൻ​സ് സർവീസ് ആ​രം​ഭി​ച്ചു
Sunday, February 23, 2020 9:33 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. കോ​വി​ൽ​ക്ക​ട​വിൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ സർവീസ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ൽ കേ​ര​ള എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ് പ്രൊ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക ഗോ​വി​ന്ദ​രാ​ജ്, എം.​ല​ക്ഷ്മ​ണ​ൻ, വി.​സി​ജി​മോ​ൻ, പി.​എ​സ്.​ശ​ശി​കു​മാ​ർ ,പു​ലി​ക്കു​ട്ടി, ത​ന്പി. എം. ​പോ​ൾ, ശ​ശി വാ​രി​യ​ത്ത്, ഡോ. ​ഗ്രേ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.