പൗ​ര​ത്വ​ബി​ൽ മ​റ​യാ​ക്കി കോ​ർ​പ്പ​റേ​റ്റു​ക​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നെ​ന്ന്
Sunday, February 23, 2020 9:33 PM IST
ക​രി​മ​ണ്ണൂ​ർ: പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മ​റ​വി​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നാ​ല് ല​ക്ഷം കോ​ടി ക​രു​ത​ൽ ധ​ന​മെ​ടു​ത്ത് പൊ​തു​മേ​ഖ​ല ബാ​ങ്കി​ലെ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ക​ടം എ​ഴു​തി ത​ള്ളി​യ സ​ർ​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​തെ​ന്ന് കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്. തൊ​മ്മ​ൻ​കു​ത്തി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ന​ട​ന്ന ജ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു ​പി എ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ തൊ​ഴി​ലു​റു​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​റു​മാ​സ​ത്തെ കൂ​ലി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് ധൂ​ർ​ത്ത് ന​ട​ത്തി കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ സം​ര​ക്ഷ​ക​രാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ട്ട​ക്ക​വ​ല ചീ​ഫ് ഇ​മാം താ​ജു​ദീ​ൻ ബ​ഖാ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ണ്‍ നെ​ടി​യ പാ​ല, മ​നോ​ജ് ത​ങ്ക​പ്പ​ൻ, സി​ബി കു​ഴി​ക്കാ​ട്ട്,സ​ജി വാ​ഴ​യി​ൽ, ബേ​ബി ക​ണ്ട​ത്തി​കു​ടി, ബേ​ബി ക​ല്ലി​ടു​ക്കി​ൽ, ജോ​സ​ഫ് തെ​റ്റാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.