തോ​ട്ട​വി​ള​ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ പ​ഴ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Sunday, February 23, 2020 9:33 PM IST
വാ​ഴ​ക്കു​ളം: തോ​ട്ട​വി​ള​ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലേ കാ​ർ​ഷി​ക മേ​ഖ​ല ഉൗ​ർ​ജ​സ്വ​ല​മാ​കു എ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ .
വാ​ഴ​ക്കു​ള​ത്ത് പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പൈ​നാ​പ്പി​ൾ ഫെ​സ്റ്റ്- 2020 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​ർ​ഷി​ക മേ​ഖ​ല അ​തി​ന്‍റെ പ്രാ​ഥ​മി​ക വി​പ​ണി വി​ട്ട് ഉ​പോ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ലും ഉൗ​ന്ന​ൽ കൊ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​യ​റ്റു​മ​തി ചെ​യ്യേ​ണ്ട സം​സ്ഥാ​ന പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പൈ​നാ​പ്പി​ളി​നെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര ഗ​വ​ണ്‍​മെ​ൻ​റി​ന് ശു​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്നത്. അ​തി​നാ​ൽ ക​യ​റ്റു​മ​തി അ​ധി​ഷ്ഠി​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൃ​ഷി ചെ​യ്ത് ഉ​ത്പാ​ദ​നം ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​ക​ണ​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൈ​നാ​പ്പി​ൾ ശ്രീ ​അ​വാ​ർ​ഡ് നേ​ടി​യ ഷാ​ജി ജോ​ർ​ജ് പു​ളി​യ്ക്ക​ലി​ന് മ​ന്ത്രി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ്,മു​ൻ എം​എ​ൽ​എ മാ​രാ​യ ജോ​ണി നെ​ല്ലൂ​ർ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ളി,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​ജെ.​ജോ​ർ​ജ്, റെ​ബി ജോ​സ്,ഷീ​ന സ​ണ്ണി, മു​വാ​റ്റു​പു​ഴ എ​ഡി​എ റ്റാ​നി തോ​മ​സ്,ന​ടു​ക്ക​ര പൈ​നാ​പ്പി​ൾ ക​ന്പ​നി ചെ​യ​ർ​മാ​ൻ ഇ.​കെ.​ശി​വ​ൻ, ഇ​ൻ​ഫാം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജോ​സ് എ​ട​പ്പാ​ട്ട്, ഇ.​കെ.​സു​രേ​ഷ്, ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ, വി.​കെ.​മ​ധു, തോ​മ​സ് വ​ർ​ഗീ​സ്, കെ.​വി.​ജോ​ണ്‍, ജോ​ളി പൈ​യ്ക്കാ​ട്ട്, ജോ​ണി മെ​തി​പ്പാ​റ, പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് തോ​ട്ടു​മാ​രി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജോ​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് പൈ​നാ​പ്പി​ൾ പാ​ച​ക മ​ൽ​സ​ര​വും വി​ള മ​ത്സ​ര​വും ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​കെ.​ടി. സു​മ​ൻ, ഡോ. ​എം.​എ​സ്. ഷൈ​ല​ജ​കു​മാ​രി, ഡോ. ​ടി. മാ​യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.