ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ത്താ​ൽ; ജി​ല്ല​യി​ൽ ഭാ​ഗികം
Sunday, February 23, 2020 9:33 PM IST
തൊ​ടു​പു​ഴ: സം​വ​ര​ണ വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭീം ​ആ​ർ​മി പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ദ​ളി​ത് സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ ജ​ന​ജീ​വി​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ലെ​ങ്കി​ലും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ത​ട​സ​മി​ല്ലാ​തെ ഓ​ടി.
ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നി​രു​ന്നു. ഹോ​ട്ട​ലു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ കൂ​ടു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും പെ​ട്രോ​ൾ പ​ന്പു​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. എ​ന്നാ​ൽ തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​ത്തു​ള്ള ചെ​റി​യ ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും 39 ബ​സു​ക​ൾ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി. മൂ​ല​മ​റ്റം ഡി​പ്പോ​യി​ൽ നി​ന്നും 14 സ​ർ​വീ​സു​ക​ളും ന​ട​ത്തി. ഹ​ർ​ത്താ​ലി​നു മു​ന്നോ​ടി​യാ​യി മൂ​ന്നു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. അ​ടി​മാ​ലി മേ​ഖ​ല​യി​ലും ഹ​ർ​ത്താ​ൽ ഭാ​ഗി​ക​മാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​യി​ല്ല.
കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. മൂ​ന്നാ​റി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി. ടൂ​റി​സം മേ​ഖ​ല​യെ ഹ​ർ​ത്താ​ൽ ബാ​ധി​ച്ചി​ല്ല. മ​റ​യൂ​രി​ലും ഹ​ർ​ത്താ​ൽ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ള​വാ​ക്കി​യി​ല്ല. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ അ​തി​ർ​ത്തി വ​രെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും ചി​ല സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി. ഏ​താ​നും ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ഓ​ടി. നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ഉ​പ്പു​ത​റ, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ , കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഹ​ർ​ത്താ​ൽ ഭാ​ഗി​ക​മാ​യി​രു​ന്നു. ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.