കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി തു​റ​ന്നെ​ങ്കി​ലും കേ​ര​ള ഫീ​ഡ്സ് ഉ​ത്പന്ന​ങ്ങ​ൾ​ക്ക് ക്ഷാ​മം
Sunday, February 23, 2020 9:33 PM IST
തൊ​ടു​പു​ഴ: കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലെ പൊ​തു മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ഫീ​ഡ്സി​ന്‍റെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി.
പു​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​യു​ക​യും സ​മീ​കൃ​ത കാ​ലി​ത്തീ​റ്റ​യ്ക്ക് ക്ഷാ​മം നേ​രി​ടു​ക​യും ചെ​യ്ത​തോ​ടെ ക്ഷീ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. എ​രു​മ,കോ​ഴി,ആ​ട്,താ​റാ​വ്,മു​യ​ൽ എ​ന്നി​വ​യു​ടെ ആ​ഹാ​ര വ​സ്തു​ക്ക​ൾ കേ​ര​ള ഫീ​ഡ്സ് ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ശു​ക്ക​ളു​ടെ കാ​ലി​ത്തീ​റ്റ​ക്കാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം കൂ​ടു​ത​ലാ​യി ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക്ഷീ​ര​ക​ർ​ഷ​ക​രാ​ണ് കേ​ര​ള ഫീ​ഡ്സി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ പ​തി​വാ​യി വാ​ങ്ങു​ന്ന​ത്.​എ​ന്നാ​ൽ ഉ​ല്പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തി​നു മ​തി​യാ​യ തോ​തി​ൽ ല​ഭി​ക്കു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ കാ​ലി​ത്തീ​റ്റ​യു​ടെ ആ​വ​ശ്യ​ക​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
മ​റ്റു സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​റെ ഗു​ണ​മേ​ൻ​മ​യു​ള​ള​തി​നാ​ൽ കേ​ര​ള ഫീ​ഡ്സി​ന്‍റെ കാ​ലി​ത്തീ​റ്റ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ.
ക​ന്പ​നി ഉ​ത്പാ​ദ​നം ന​ട​ത്തി ഇ​ട​നി​ല​ക്കാ​രി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഉ​ത്പ​ന്നം ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ ത​ര​ണം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി വ​രു​ന്ന സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്ര​ധാ​ന​മാ​യും ആ​റ് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കേ​ര​ള ഫീ​ഡ്സ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.
ഉ​യ​ർ​ന്ന പാ​ലു​ത്പാ​ദ​ന​ത്തി​നു​ള്ള ക​ഐ​ഫ് എ​ലൈ​റ്റ്, ഉ​യ​ർ​ന്ന കൊ​ഴു​പ്പി​നും മാം​സ്യ വ​ർ​ധ​ന​വി​നു​ള്ള കെ ​എ​ഫ് റി​ച്ച്. പ്ര​ത്യു​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന കേ​ര​മി​ൻ (സ്പെ​ഷ​ൽ). പ്ര​സ​വാ​ന​ന്ത​രം ഉ​യ​ർ​ന്ന ക്ഷീ​രോ​ത്പാ​ദ​ന​ത്തി​നു​ള​ള കെഎ​ഫ് മി​ടു​ക്കി. രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ദ്ധ​ന​ക്കു​ള്ള കെഎ​ഫ് നി​റ​വ്. ധാ​തു ല​വ​ണ​ങ്ങ​ളും ഖ​രാ​ഹാ​ര​വും സം​യോ​ജി​പ്പി​ച്ച സം​ന്പു​ഷ്ടീ​ക​രി​ച്ച വൈ​ക്കോ​ൽ ക​ട്ട എ​ന്നി​വ​യാ​ണ് കേ​ര​ള ഫീ​ഡ്സി​ന്‍റെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ.
മൊ​ത്ത വി​ത​ര​ണ​ക്കാ​ർ​ക്കു പു​റ​മെ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​കാ​ര്യ വി​ത​ര​ണ​ക്കാ​ർ, പാ​ൽ ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ,സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, സ​ർ​ക്കാ​ർ ഫാ​മു​ക​ൾ. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ. അം​ഗീ​കൃ​ത ഏ​ജ​ന്‍റു​ക​ൾ. പി​ഡി​ഡി​പി സെ​ൻ​ട്ര​ൽ സൊ​സൈ​റ്റി​ക​ളു​ടെ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.
ഇ​ത്ത​രം പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ത്പന്നം കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ കാ​ലി​ത്തീ​റ്റ ഉ​ത്്പ​ന്ന​ങ്ങ​ൾ തൊ​ടു​പു​ഴ​യി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത് കേ​ര​ള ഫീ​ഡ്സി​ന്‍റെ തൃ​ശൂ​രി​ലെ മു​ഖ്യ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ്.​
തൊ​ടു​പു​ഴ​ക്ക് സ​മീ​പം അ​രി​ക്കു​ഴ​യി​ൽ കേ​ര​ള ഫീ​ഡ്സി​ന്‍റെ ഉ​ത്പാ​ദ​ന യൂ​ണി​റ്റ് അ​ടു​ത്ത നാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യെ​ങ്കി​ലും ഇ​വി​ടെ നി​ന്നു​ള​ള ഉ​ത്പ​ന്നം വി​ത​ര​ണം ചെ​യ്യാ​നു​ള​ള സം​വി​ധാ​നം ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി​ട്ടി​ല്ല.​ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ട്ര​യ​ൽ ഉ​ത്പാ​ദ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ നേ​രി​ട്ടു​ള്ള വി​ത​ര​ണം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​രു​ടെ​യും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യം.