ഹോസ്റ്റൽ കെ​ട്ടി​ട സ​മു​ച്ച​യ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 23, 2020 9:32 PM IST
ഇ​ടു​ക്കി: കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍റ് ആ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് ഡ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യ്ക്കാ​യി കോ​ലാ​ഹ​ല​മേ​ട്ടി​ൽ നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 1.65 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സി.​കെ.​ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ഒ.​ആ​ർ.​കേ​ളു എം​എ​ൽ​എ, ആ​ലീ​സ് സ​ണ്ണി, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, മോ​ളി ഡൊ​മി​നി​ക്, മി​നി സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ് സ്വാ​ഗ​ത​വും ഡോ.​എ​ൻ.​അ​ശോ​ക് ന​ന്ദി​യും പ​റ​യും.