ക​രി​ന്പ​നി​ൽ ഗ​താ​ഗ​ത ത​ട​സം: ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ർ
Sunday, February 23, 2020 9:32 PM IST
ചെ​റു​തോ​ണി: ക​രി​ന്പ​ൻ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കൊ​ടും വ​ള​വി​ൽ പ​തി​വാ​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​നാ​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു.

ക​രി​ന്പ​നി​ൽ നി​ന്നും മു​രി​ക്കാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​ലി​യ ലോ​റി​ക​ൾ ലോ​ഡു​മാ​യി പോ​കു​ന്പോ​ഴാ​ണ് പ​തി​വാ​യി ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ഇ​വി​ടു​ത്തെ കൊ​ടും വ​ള​വി​ൽ മ​ണ്‍​തി​ട്ട​യി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

അ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന വി​ധം മ​ണ്ണ് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ഇ​വി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യും ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സം നേ​രി​ടു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ റോ​ഡി​ന്‍റെ വീ​തി കു​റ​ഞ്ഞി​രി​ക്കു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കു​ത്തി​റ​ക്ക​ത്തി​ൽ കൊ​ടു​വ​ള​വു​ള്ള റോ​ഡി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​വാ​തെ ഡ്രൈ​വ​ർ​മാ​ർ വി​ഷ​മി​ക്കു​ക​യാ​ണ്. വ​ഴി നി​ശ്ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ ഇ​വി​ടെ​യെ​ത്തി റോ​ഡി​ൽ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​യി​രി​ക്ക​യാ​ണ്. മാ​സ​ത്തി​ൽ നാ​ലും അ​ഞ്ചും വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് കു​ടു​ങ്ങാ​റു​ണ്ട്.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് മൂ​ന്ന് വ​ലി​യ ലോ​റി​ക​ൾ ഇ​വി​ടെ​യെ​ത്തി കു​ടു​ങ്ങി​യ​തു മൂ​ലം മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 7.30ടെ ​മു​രി​ക്കാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ ലോ​റി​യാ​ണ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് കു​ടു​ങ്ങി​യ​ത്. ഇ​ടി​ഞ്ഞു​വീ​ണ മ​ണ്‍ കൂ​ന മാ​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.