സ​മ​ര​പ്ര​ച​ാര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ സ്വീ​ക​ര​ണം നാളെ
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: ബി​ൽ​ഡിം​ഗ് ആ​ൻഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ സ​മ​ര​പ്ര​ച​ാര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ൾ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന് പ​റ​യു​ന്ന സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് യാ​തൊ​രു നി​യ​മ​സം​ര​ക്ഷ​ണ​വും ഇ​ല്ലാ​താ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം .മു​ഹ​മ്മ​ദ് ഹ​നീ​ഫ് ക്യാ​പ്റ്റ​നാ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. ആ​ന്‍റ​ണി ബാ​ബു വൈ​സ് ക്യാ​പ്റ്റ​നാ​യും നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ 13നാ​ണ് കാ​സ​ർ​ഗോ​ഡു ജി​ല്ല​യി​ലെ ബ​ന്തടു​ക്ക​യി​ൽ നി​ന്നും ആ​രം​ഭി​ച്ച​ത്. ജാ​ഥ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി 29 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേറി​യ​റ്റ് പ​ടി​ക്ക​ൽ മാ​ർ​ച്ചു ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക് അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. നി​ർ​മാ​ണ തൊ​ഴി​ലാ​ളി പ​ദ്ധ​തി​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ പ​റ്റി​യി​ട്ടു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ കേ​വ​ലം 1200 രൂ​പ​മാ​ത്ര​മാ​ണ്.

ഇ​ത് തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​യ​തു​കൊ​ണ്ട് 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ഫ്ളാ​റ്റു നി​ർ​മാ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നും ക്ഷേ​മ​നി​ധി​യി​ലേ​ക്ക് പി​രി​ച്ചെ​ടു​ക്കേ​ണ്ട സെ​സ് 12000 കോ​ടി പി​രി​ച്ചെ​ടു​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്കാ​യി ഇ​എ​സ്ഐ ബാ​ധ​ക​മാ​ക്കു​ക, ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​വ​കാ​ശ പ​ത്രി​ക​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്. ജാ​ഥ നാളെ ​ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. 3.30ന് ​ഉ​ടു​ന്പ​ന്നൂ​രി​ലും 4.30 ന് ​തൊ​ടു​പു​ഴ​യി​ലും 25 ന് ​രാ​വി​ലെ 8.30ന് ​വെ​ള്ള​ത്തൂ​വ​ൽ, 10.30 ന് ​രാ​ജാ​ക്കാ​ട്, 11.45 ന് ​പാ​റ​ത്തോ​ട്, ഒ​ന്നി​ന് മു​രി​ക്കാ​ശേ​രി, 2.30ന് ​ത​ങ്ക​മ​ണി, 3.30 ന് ​ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി അ​ഞ്ചി​ന് ഉ​പ്പു​ത​റ​യി​ലെ വ​ള​കോ​ട്ടി​ൽ സ​മാ​പി​ക്കും. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​യി.​കെ പൗ​ലോ​സ്, ഇ.​എം. ആ​ഗ​സ്തി, എ.​കെ. മ​ണി, ടോ​മി ക​ല്ലാ​നി, പി.​എം സു​രേ​ഷ് ബാ​ബു, ജോ​യി വെ​ട്ടി​ക്കു​ഴി, വി.​എ. ക​രീം, കെ.​എ​ക്സ് സേ​വ്യ​ർ, ജോ​ണ്‍ പ​ഴേ​രി, തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​പി ഉ​സ്മാ​ൻ, കെ.​പി. റോ​യി, റോ​യി കു​ര്യ​ൻ, ബാ​ബു ക​ള​പ്പു​ര, മ​നോ​ജ് കോ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.