ഭി​ന്ന​ശേ​ഷി​ക്കാ​രെ വ​ല​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ഗ്രാ​മ​സ​ഭ
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഗ്രാ​മ​സ​ഭ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി​യ​തു മൂ​ലം പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ർ വ​ല​ഞ്ഞ​താ​യി പ​രാ​തി. മൂ​ല​മ​റ്റം റോ​ഡി​ൽ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ടൗ​ണ്‍​ഹാ​ളി​ൽ ഗ്രാ​മ​സ​ഭ ന​ട​ത്തി​യ​തു മൂ​ലം ന​ല്ലൊ​രു ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ താ​ഴെ നി​ൽ​ക്കേ​ണ്ടി വ​ന്നു. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റോ​ളം പേ​രാ​ണ് ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ടൗ​ണ്‍​ഹാ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​ടു​ത്ത കാ​ല​ത്ത് ടൗ​ണ്‍​ഹാ​ളി​ൽ ലി​ഫ്റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന​തി​നാ​ലാ​ണ് ഇ​വി​ടെ ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കൂ​ടു​ത​ൽ പേ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നും ക​ഴി​യും. എ​ന്നാ​ൽ ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ലി​ഫ്റ്റി​ൽ ക​യ​റി പോ​കു​ന്ന​തി​ന് വീ​ൽ​ച്ചെ​യ​റോ സ​ഹാ​യി​ക​ളോ ആ​വ​ശ്യ​മാ​ണ്.

മു​ച്ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​വ​ർ ഗ്രാ​മ​സ​ഭയ്​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ലി​ഫ്റ്റി​ൽ ക​യ​റി പോ​കു​ന്ന​തി​നാ​യി വീ​ൽ​ച്ചെ​യ​റും മ​റ്റും ക്ര​മീ​ക​രി​ക്കാ​ത്ത​താ​ണ് വ്യാ​പ​ക പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. അ​ന്പ​തു ശ​ത​മാ​നം മു​ത​ൽ 90 ശ​ത​മാ​നം ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രാ​ണ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ഗ്രാ​മ​സ​ഭ​യ്ക്കെ​ത്തു​ന്ന​ത്. പ​ല​ർ​ക്കും പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​വ​രാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഹാ​ളി​ലാ​ക​ണ​മെ​ന്ന് നേ​ര​ത്തെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ പോ​ലും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. മു​ൻ​പ് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഗ്രാ​മ​സ​ഭ മ​റ്റ് ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും ന​ട​ത്തി​യി​രു​ന്നു. ഗ​വ.​ബോ​യ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം, ല​യ​ണ്‍​സ് ഹാ​ൾ, തു​ട​ങ്ങി സ്വ​കാ​ര്യ ഹാ​ളു​ക​ളി​ൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഗ്രാ​മ​സ​ഭ​യാ​യ​തി​നാ​ൽ ഇ​വ​ർ വാ​ട​ക​യും ഈ​ടാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം പോ​ലും ഏ​ർ​പ്പെ​ടു​ത്താ​തെ ഗ്രാ​മ​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ എം.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദ് താ​ഴെ​യെ​ത്തി പ​ല​രു​ടെ​യും അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു.