ഹൈ​റേ​ഞ്ചി​ന്‍റെ ശ​ബ്ദ​മാ​യ ദേ​വി​കു​ളം റേഡി​യോ നി​ല​യ​ത്തി​ന് ഇ​ന്ന് 25 വ​യ​സ്
Saturday, February 22, 2020 10:35 PM IST
മൂ​ന്നാ​ർ: ഹൈ​റേ​ഞ്ചി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ൽ​നൂ​റ്റാ​ണ്ടാ​യി ശ​ബ്ദ​വീ​ചി​ക​ൾ തീ​ർ​ത്ത ദേ​വി​കു​ളം റേ​ഡി​യോ നി​ല​യ​ത്തി​ന് ഇ​ന്ന് 25 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. 1994 ഫെ​ബ്രു​വ​രി 23-നാ​ണ് ദേ​വി​കു​ളം റേ​ഡി​യോ നി​ല​യം ക​മ്മീ​ഷ​ൻ ചെ​യ്ത​ത്.

കാ​ൽ​നൂ​റ്റാ​ണ്ടി​നി​ട​യി​ൽ മി​ക​വാ​ർ​ന്ന ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചാ​ണ് ദേ​വി​കു​ള​ത്തെ റേ​ഡി​യോ നി​ല​യം ര​ജ​ത​ജൂ​ബി​ലി​യി​ൽ മി​ന്നു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ പ​രി​പാ​ടി​ക​ൾ​കൊ​ണ്ടും പ​ഠ​നാ​ത്ക​മാ​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ടും ഏ​റെ ശ്ര​ദ്ധ​നേ​ടി​യ റേ​ഡി​യോ നി​ല​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളി​ലും വൈ​വി​ധ്യം പു​ല​ർ​ത്തു​ന്നു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ വി​ക​സ​ന​ത്തി​ന്‍റെ ക​ണ്ണോ​ട്ടം ന​ട​ത്തു​ന്ന വി​ധ​ത്തി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍​മു​ത​ൽ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച "ജ​ന​സ​മ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ’ എ​ന്ന പ​രി​പാ​ടി ഇ​തി​നോ​ട​കം​ത​ന്നെ ഏ​റെ ശ്ര​ദ്ധ നേ​ടി.

പു​ത്ത​ൻ പാ​ട്ടു​ക​ൾ, ശ​നി​ദ​ശ, കി​സാ​ൻ വാ​ണി, പു​തു​പാ​ട​ൽ​ക​ൾ, ത​മി​ഴ്മാ​ലൈ, ഇ​ത​ളു​ക​ൾ, സ്മൃ​തി​രാ​ഗം, യു​വ​വാ​ണി, സാ​ഹി​ത്യ​വേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ജ​ന​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റു​വാ​ങ്ങു​ന്ന​താ​ണ്.

ലോ​ക റേ​ഡി​യോ ദി​ന​മാ​യ ഫെ​ബ്രു​വ​രി 14-ന് ​ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ ക​ള്ളി​മാ​ലി​യി​ലെ ക​ർ​ഷ​ക​രെ​യും ക​ലാ​കാ​ര​ൻ​മാ​രെ​യും കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി ന​ട​ത്തു​ക എ​ന്ന​തി​ല​പ്പു​റം പ​ര​സ​ഹാ​യ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ങ്കു​വ​ച്ചും ദേ​വി​കു​ളം റേ​ഡി​യോ നി​ല​യം കൈ​യ​ടി നേ​ടി.

പ്ര​ള​യ​കാ​ല​ത്ത് ഫോ​ണ്‍​ബ​ന്ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ശ്ച​ല​മാ​യ​പ്പോ​ൾ വി​വി​ധ വി​കു​പ്പു​ക​ളെ കോ​ർ​ത്തി​ണ​ക്കി ഒ​റ്റ​പ്പെ​ട്ടു​പോ​യ ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദേ​ശം കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചും നി​ല​യം മാ​തൃ​ക​യാ​യി. മാ​ധ്യ​മ​രം​ഗ​ത്ത് ഇ​ന്ന് ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ​യും പ​റ​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​കാ​ല​പ​രി​പാ​ടി​ക​ൾ. ഭാ​ര​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ഡി​ജി​റ്റ​ൽ നാ​ട​കം നി​ർ​മി​ച്ചു​വെ​ന്ന​തും ഈ ​നി​ല​യ​ത്തി​ന് പെ​രു​മ​യാ​ണ്.

സ്റ്റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ ബി. ​സു​രേ​ഷ് ബാ​ബു​വാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​യ​മേ​ധാ​വി. പ്രോ​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് എം.​പി. മ​നേ​ഷ്, പ്രോ​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് വി. ​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ത​യാ​റാ​കു​ന്ന​ത്. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.