സു​നി​ൽ സെ​ബാ​സ്റ്റ്യ​ന് പ്ര​തി​ഭാ പു​ര​സ്കാ​രം
Friday, February 21, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: വേ​റി​ട്ട പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ പു​ര​സ്കാ​ര​ത്തി​ന് ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​ർ​ഹ​നാ​യി. സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ സേ​വ​നം​ചെ​യ്യു​ന്ന 20 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. ഓ​രോ​രു​ത്ത​രു​ടെ​യും മേ​ഖ​ല​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ​യാ​ണ് അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നും സു​നി​ൽ സെ​ബാ​സ്റ്റ്യ​നൊ​പ്പം വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ൾ സ​മ​ദും അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി സു​നി​ൽ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠിച്ച മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ചേ​ന്പ​ളം സ്വ​ദേ​ശി​യാ​യ സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. 15 മാ​സ​ത്തി​നി​ടെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സു​നി​ൽ സെ​ക്ര​ട്ട​റി​യാ​യി ജോ​ലി ചെ​യ്ത​ത്.
സ്വ​ന്തം ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ പാ​ന്പാ​ടും​പാ​റ​യി​ൽ സെ​ക്ര​ട്ട​റി​യു​ടെ ചാ​ർ​ജി​ലി​രി​ക്കെ 2018 ഒ​ക്ടോ​ബ​റി​ൽ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ക്കാ​ൻ ഇ​ദ്ദേഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന് സാ​ധി​ച്ചു. പി​ന്നീ​ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ന​ല്ലേ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ചാ​ർ​ജെ​ടു​ത്തു. അ​ഞ്ച് മാ​സം​കൊ​ണ്ട് ഈ ​പ​ഞ്ചാ​യ​ത്തും ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി ചാ​ർ​ജെ​ടു​ക്കു​ക​യും മൂ​ന്നു​മാ​സം​കൊ​ണ്ട് കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​നാ​ട്ടി​ലെ വൈ​ത്തി​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​നി​ൽ നി​ന്നും അ​വാ​ർ​ഡും പ്ര​ശം​സാ​പ​ത്ര​വും സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ മു​ൻ​മ​ന്ത്രി എം.​കെ മു​നീ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.